ജലനിരപ്പ് ഉയര്‍ന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ ഇടുക്കി ഡാം തുറക്കും
|പുനരധിവാസം ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടത്.
ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ഡാം തുറക്കുന്നതിനുളള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ഉയര്‍ന്നാല്‍ ഒരാഴ്ച്ചക്കുളളില്‍ ഡാം തുറക്കേണ്ടിവരുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു.
വെളളിയാഴ്ച വൈകുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെളളമുണ്ട്. റിസര്‍വോയറില്‍ പരമാവധി സംഭരിക്കാവുന്നത് 2403 അടി വെളളമാണ്. മഴ തുടരുന്നതുകൊണ്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്കുമുണ്ട്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വെളളം തുറന്ന് വിടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
വെളളം തുറന്ന് വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്ന് മനസിലാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വ്വേ നടത്താനും യോഗത്തില്‍ തീരുമാനമായി. വെളളം ഒഴുകിപോകുന്ന പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനുളളിലുളള കെട്ടിടങ്ങളെ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോററ്റി ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് തയ്യാറാക്കിയിട്ടുണ്ട്. പുനരധിവാസം ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇടുക്കി, എറണാകുളം കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് 1992ലാണ് ഇടുക്കി അണക്കെട്ട് തുറന്ന് വിട്ടത്.