കെ.എസ്.ആര്.ടി.സി എം.ഡി ക്കെതിരെ തൊഴിലാളി യൂണിയനുകള്‍; എം.ഡിയെ പിന്തുണച്ച് ഗതാഗതമന്ത്രി
|തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ യോഗത്തിലെടുത്ത തിരുമാന പ്രകാരമാണ് കത്ത് നല്‍കിയത്.
കെ.എസ്.ആര്.ടി.സി യില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച് എം.ഡി ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കത്തുനല്‍കി. തിരുവനന്തപുരത്ത് ചേര്‍ന്ന സംയുക്ത തൊഴിലാളി യൂണിയനുകളുടെ യോഗത്തിലെടുത്ത തിരുമാന പ്രകാരമാണ് കത്ത് നല്‍കിയത്.
ഇതിനാല്‍ ഏഴാം തിയ്യതി നടക്കുന്ന മോട്ടോര്‍ വാഹന പണി മുടക്കില്‍ കെ.എസ്.ആര്.ടി.സി ജീവനകാരും പങ്കെടുക്കും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി എന്നീ സംഘടനകളാണ് നോട്ടീസ് നല്‍കിയത്.
പക്ഷെ എം.ഡിയെ പിന്തുണച്ച് ഗതാഗത മന്ത്രി രംഗത്തെത്തി. മുന്‍പ് ലഭിച്ചിരുന്ന സൌകര്യങ്ങള്‍ കുറയുമെന്ന ഭയമാണ് തൊഴിലാളികളുടെ ആശങ്കക്കിടയാക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സി യെ ലാഭത്തിലാക്കുകയും യാത്രകാര്‍ക്ക് മികച്ച സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് സര്‍ക്കാരിന് മുന്നിലെ പ്രഥമ പരിഗണനയെന്നും ഗതാഗത മന്ത്രി പ്രതികരിച്ചു.