ചെളിയും ഈര്‍പ്പവും നിറഞ്ഞ് വാസയോഗ്യമല്ലാതെ എഴീക്കാട് കോളനി നിവാസികളുടെ വീടുകള്‍
|മഴ കുറഞ്ഞെങ്കിലും ദുരിതം ഒഴിയാതെ കുട്ടനാട്; 56 കുടുംബങ്ങളുടെ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം ഇന്നേക്ക് 14 ദിവസം
അപ്പര്‍ കുട്ടനാട്ടില്‍ പ്രളയക്കെടുതികള്‍ അടങ്ങിയിട്ടും സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങാനാവാതെ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ് പത്തനംതിട്ട ആറന്‍മുളയിലെ എഴീക്കോട് കോളനി നിവാസികള്‍. ജില്ലയില്‍ ആകെ അവശേഷിക്കുന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ഈ കോളനി നിവാസികള്‍ക്ക് വേണ്ടിയുള്ളതാണ്.
എഴീക്കാട് കോളനിയിലെ 56 കുടുംബങ്ങള്‍. ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം ഇന്നേക്ക് 14 ദിവസമായി. മഴയൊന്ന് കനത്താല്‍ എല്ലാക്കാലവും ജീവിതം ഈ വിധമാണെന്നതാണ് അനുഭവസാക്ഷ്യം.
അച്ചന്‍കോവിലാര്‍ കരകവിയുമ്പോള്‍ കോളനിയിലെ വീടുകളെല്ലാം വെള്ളത്തിലാകും. വെള്ളം ഇറങ്ങിയെങ്കിലും വീടും പരിസരവും വാസയോഗ്യമല്ലാതായി. ചിലത് തകര്‍ന്നുവീണു. കിണറുകളില്‍ മലിന ജലം നിറഞ്ഞു.
വീടുകളിലെല്ലാം ചെളിയും ഈര്‍പ്പവുമായതിനാല്‍ രോഗികളും കുട്ടികളുമടക്കമുള്ളവര്‍ ക്യാമ്പില്‍ തുടരുകയാണ്. സന്നദ്ധ പ്രവര്‍ത്തകരും വിവിധ ഏജന്‍സികളും ഇവര്‍ക്കുള്ള സഹായം എത്തിക്കുന്നുണ്ട്.