Kerala
ദുരന്തഭൂമിയായി കരിഞ്ചോലമലയും കട്ടിപ്പാറയും ; ഇനി അങ്ങോട്ടേക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍
Kerala

ദുരന്തഭൂമിയായി കരിഞ്ചോലമലയും കട്ടിപ്പാറയും ; ഇനി അങ്ങോട്ടേക്കില്ലെന്ന നിലപാടില്‍ നാട്ടുകാര്‍

Web Desk
|
30 July 2018 8:16 AM GMT

ഒഴുകി വന്ന കൂറ്റന്‍ പാറകള്‍ പോലും നീക്കിയിട്ടില്ല. മരണമുഖത്ത് നിന്ന് കഷ്ടിച്ച് രക്ഷപെട്ട ബാക്കിയുള്ളവരും വീടും സ്ഥലവും വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി

ഉരുള്‍പൊട്ടലുണ്ടായി ഒന്നര മാസം കഴിഞ്ഞിട്ടും കരിഞ്ചോലമലയും കട്ടിപ്പാറയും ദുരിതത്തില്‍ തന്നെയാണ്. ഒഴുകി വന്ന കൂറ്റന്‍ പാറകള്‍ പോലും നീക്കിയിട്ടില്ല. മരണമുഖത്ത് നിന്ന് കഷ്ടിച്ച് രക്ഷപെട്ട ബാക്കിയുള്ളവരും വീടും സ്ഥലവും വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങി .സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഒന്നിനും തികയില്ലന്ന നിലപാടിലാണ് എല്ലാവരും.

ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട മൂന്ന് നാല് വീടുകള്‍ അതേപടി തന്നെയുണ്ട്.പക്ഷെ അവിടെ താമസിച്ചിരുന്ന മനുഷ്യരാരും ഇനി അങ്ങോട്ടേക്കില്ലെന്ന തീരുമാനത്തിലാണ്. വീട് ഒലിച്ച് പോകുന്നത് തൊട്ടടുത്ത് നിന്ന് കണ്ട അബ്ദുറഹ്മാനെപ്പോലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ഇടക്കിടക്ക് സ്ഥലം കാണാന്‍ വരും,ഒരു സമാധാനത്തിന് വേണ്ടി ബെഡ്ഡും ചെരുപ്പും പാത്രവും ബൈക്കുമെല്ലാം മഴ പെയ്തപ്പോള്‍ മണ്ണിനടയില്‍ നിന്ന് പൊങ്ങി വന്നിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ മറ്റൊരു സ്ഥലമായ കാല്‍വരി താഴ്‌വാരത്ത് അന്ന് ഒഴുകി വന്ന ഭീമന്‍ പാറക്കെട്ടുകളെ പേടിച്ച് കഴിയുകയാണ് മറ്റ് ചിലര്‍.

ये भी पà¥�ें- കട്ടിപ്പാറ കരിഞ്ചോല ഉരുള്‍ പൊട്ടല്‍: ഉപഗ്രഹചിത്രങ്ങളും പരിശോധിക്കുമെന്ന് വിദഗ്ധസംഘം

Similar Posts