വില്ലേജ് ഓഫീസര്‍ മാതൃകയായി; സംസ്ഥാനത്തിന് മാതൃകയാക്കാന്‍ ഒരു വില്ലേജ് ഓഫീസും കിട്ടി
|പൊട്ടിപ്പൊളിഞ്ഞും ചോര്‍ന്നൊലിച്ചും കിടക്കുകയായിരുന്നു ഒന്നര വര്‍ഷം മുമ്പ് പി എം റഹീം വില്ലേജ് ഓഫീസറായി ചാര്‍ജെടുക്കുമ്പോള്‍ ഈ ഓഫീസ്
വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ് കോഴിക്കോട് ചെറുവണ്ണൂരില്‍ ഒരു വില്ലേജ് ഓഫീസര്‍. വില്ലേജ് ഓഫീസറുടെ പരിധിക്കും അപ്പുറമുള്ള ഇടപെടലുകളാണ് എറണാകുളം കോതമംഗലം സ്വദേശി പി എം റഹീമിനെ ജനങ്ങളുടെ സ്വന്തം ഓഫീസറാക്കിയത്. ജനകീയ പങ്കാളിത്തത്തോടെ നിരവധി പദ്ധതികളാണ് ഒന്നര വര്‍ഷം കൊണ്ട് വില്ലേജ് പരിധിയില്‍ ഇദ്ദേഹം നടപ്പാക്കിയത്.
പൊട്ടിപ്പൊളിഞ്ഞും ചോര്‍ന്നൊലിച്ചും കിടക്കുകയായിരുന്നു ഒന്നര വര്‍ഷം മുമ്പ് പി എം റഹീം വില്ലേജ് ഓഫീസറായി ചാര്‍ജെടുക്കുമ്പോള്‍ ഈ ഓഫീസ്. നല്ല ഒരു സംഘാടകന്‍ കൂടിയായ റഹീമിന്, ഓട്ടോ തൊഴിലാളികളും കച്ചവടക്കാരുമൊക്കെ സഹപ്രവര്‍ത്തകരാണ്. ജനപ്രതിനിധികളുടേയും ക്ലബുകളുടേയും നാട്ടുകാരുടേയുമൊക്കെ സഹകരണത്തോടെ നടപ്പാക്കിയ നിരവധി പദ്ധതികളാണ് ഇദ്ദേഹത്തെ നാട്ടുകാര്‍ക്ക് പ്രിയങ്കരനായതും.
സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച റഹീം ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ തന്നെയാണ് തൊഴിലിടത്തിലും ഇദ്ദേഹത്തിന് തുണയാകുന്നത്.