Kerala
ഇടുക്കി ഡാം: ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍
Kerala

ഇടുക്കി ഡാം: ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍

Web Desk
|
2 Aug 2018 9:16 AM GMT

ഡാമിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്തും. ട്രയല്‍ റണ്‍ നടത്തുന്നതിന് മുമ്പ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കും

തുലാവര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടുക്കി ഡാം തുറക്കും. ഡാമിലെ ജലനിരപ്പ് 2398 അടിയിലെത്തുമ്പോള്‍ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. അഞ്ചു ഷട്ടറുകളിലെ മധ്യഭാഗത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ നാല് മണിക്കൂര്‍ ഉയര്‍ത്തും. ട്രയല്‍ റണ്‍ നടത്തുന്നതിന് മുമ്പ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കും. വൈദ്യുതി മന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഡാം തുറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. തുലാവര്‍ഷ സാധ്യത കൂടു കണക്കിലെടുത്താണ് മുന്നൊരുക്കങ്ങള്‍ നടത്തുക. ആവശ്യമെങ്കില്‍ ഡാം തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ജില്ലാ ഭരണകൂടം നല്ല രീതിയില്‍ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും നല്ല പങ്ക് വഹിച്ചു. പരീക്ഷണാര്‍ഥം തുറന്ന് വിടണമെന്നാണ് ചിന്തിക്കുന്നത്. 2397 അടിയാകുമ്പോള്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കും. 2398 കഴിയുമ്പോള്‍ തുറന്ന് വിടാനാണ് ആലോചിക്കുന്നത്. 2398 അടിയായാല്‍ ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്തുമെന്നും മന്ത്രി എം എം മണി പറഞ്ഞു.

Similar Posts