ലൈംഗിക അതിക്രമം; രജീഷ് പോളിനെതിരെ കേസെടുത്തു
|പോക്സോ ചുമത്തിയാണ് രജീഷിനെതിരെ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തത്
ലൈംഗികാതിക്രമത്തിന് ഇരയായി എന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിൽ ആക്ടിവിസ്റ്റ് രജീഷ് പോളിനെതിരെ കേസ്.പാലക്കാട് നോർത്ത് പൊലീസാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. രജീഷ് ലൈംഗികമായി ചൂഷണം ചെയ്തെന്ന് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
പോക്സോ സെക്ഷൻ 7, 8 പ്രകാരമാണ് രജേഷ് പോളിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ ലൈംഗികാരോപണം ഉയർന്നത്. രജേഷ് പോളിൽ നിന്ന് ലൈംഗികാതിക്രമം ഉണ്ടായി എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പതിനാറാം വയസിൽ രജീഷ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. തന്റെ സ്വകാര്യ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.ഇതേത്തുടർന്നു താൻ ആത്മഹത്യയുടെ വക്കിലെത്തിയെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് നോർത്ത് പൊലീസിൽ ലഭിച്ച പരാതിയിൻമേലാണ് നടപടി. ഫേസ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു.