Kerala
വെള്ളപ്പൊക്കം; കുട്ടനാട്ടിലെ വിനോദസഞ്ചാര മേഖലക്ക് വന്‍ തിരിച്ചടി
Kerala

വെള്ളപ്പൊക്കം; കുട്ടനാട്ടിലെ വിനോദസഞ്ചാര മേഖലക്ക് വന്‍ തിരിച്ചടി

Web Desk
|
3 Aug 2018 2:43 AM GMT

വെള്ളപ്പൊക്കത്തിന്റെ തുടക്കത്തില്‍ നിരവധി വിനോദസഞ്ചാരികള്‍ പലയിടത്തും കുടുങ്ങിപ്പോയതിനാല്‍ പിന്നീടുള്ളവരില്‍ പലരും ഹൗസ് ബോട്ടുകളും വീടുകളുമൊക്കെ ബുക്ക് ചെയ്തിരുന്നത് റദ്ദാക്കി. 

കുട്ടനാട്ടിലും ആലപ്പുഴ ജില്ലയുടെ മറ്റിടങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കം ഉലച്ചു കളഞ്ഞ ഒരു പ്രധാന മേഖലയാണ് വിനോദ സഞ്ചാരം. മണ്‍സൂണ്‍ ടൂറിസത്തിന് പേരു കേട്ട ആലപ്പുഴയില്‍ ഇത്തവണ വെള്ളപ്പൊക്കം വലിയ തിരിച്ചടിയാണ്. കോടികളാണ് വിനോദ സഞ്ചാര മേഖലയ്ക്ക് നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കേരളത്തെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന ആലപ്പുഴയിലെ മണ്‍സൂണ്‍ ടൂറിസം ഇത്തവണ ഏതാണ്ട് പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി. വെള്ളപ്പൊക്കത്തിന്റെ തുടക്കത്തില്‍ നിരവധി വിനോദസഞ്ചാരികള്‍ പലയിടത്തും കുടുങ്ങിപ്പോയതിനാല്‍ പിന്നീടുള്ളവരില്‍ പലരും ഹൗസ് ബോട്ടുകളും വീടുകളുമൊക്കെ ബുക്ക് ചെയ്തിരുന്നത് റദ്ദാക്കി. നിപ ഭീഷണിക്ക് തൊട്ടു പിറകെയുണ്ടായ ഈ തിരിച്ചടി കനത്ത ആഘാതമാണ് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടാക്കിയത്.

ഹൗസ് ബോട്ടുകളെയും ഹോട്ടലുകളെയും മാത്രമല്ല, അനുബന്ധ മേഖലകളെയെല്ലാം ഇത് ബാധിച്ചു. എല്ലാ മേഖലകള്‍ക്കും കൂടിയുണ്ടായ നഷ്ടം കണക്കാക്കിയാല്‍ മാത്രമേ മണ്‍സൂണ്‍ ടൂറിസം സീസണില്‍ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് എത്ര വലിയ തിരിച്ചടിയാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയതെന്ന് അറിയാനാവൂ.

Related Tags :
Similar Posts