Kerala
കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് 3 മരണം
Kerala

കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് 3 മരണം

ശരത് പി
|
7 Aug 2018 3:15 PM GMT

കാണാതായ 9 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ രക്ഷപ്പെടുത്തി. ബോട്ടില്‍ ഇടിച്ചത് എംവി ദേശ്‌‌‌‌‌ശക്തിയെന്ന ഇന്ത്യന്‍ കപ്പലാണെന്ന് തിരിച്ചറിഞ്ഞു.

കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യ തൊഴിലാളികള്‍ മരിച്ചു. കാണാതായ 9 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേരെ രക്ഷപ്പെടുത്തി. ബോട്ടില്‍ ഇടിച്ചത് എംവി ദേശ്‌‌‌‌‌ശക്തിയെന്ന ഇന്ത്യന്‍ കപ്പലാണെന്ന് തിരിച്ചറിഞ്ഞു.

ചേറ്റുവ അഴിക്ക് പടിഞ്ഞാറ് വശം തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം നടന്നത്. മുനമ്പം സ്വദേശി സാംബശിവന്‍റെ ഉടമസ്ഥതയിലുള്ള ഓഷ്യാനസ് എന്ന ബോട്ടില്‍ ഇന്ത്യന്‍ കപ്പലായ എംവി ദേശ്‌‌‌‌‌‌ശക്തി എന്ന കപ്പല്‍ ഇടിക്കുകയായിരുന്നു. ബോട്ടില്‍ 15 മത്സ്യതൊഴിലാളികള്‍ ഉണ്ടായിരുന്നു. അപകടത്തില്‍ 3പേര്‍ മരിച്ചു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

രണ്ട് പേരെ രക്ഷപ്പെടുത്തി. കുളച്ചല്‍ സ്വദേശികളായ യാക്കോബും, മണിക്കുടിയും, യോഗനാഥനുമാണ് മരിച്ചവര്‍. ബോട്ടിലുണ്ടായിരുന്നവരില്‍ സ്രാങ്ക് ഷിജു മലയാളിയാണ്. മറ്റുള്ളവര്‍ തമിഴ്നാട് കുളച്ചല്‍, കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ 9 പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ബോട്ടിലിടിച്ച ശേഷം നിര്‍ത്താതെ പോയ ഇന്ത്യന്‍ കപ്പലായ എവി ദേശ്‌‌‌‌‌‌‌‌‌‌‌‌ശക്തിയെന്ന കണ്ടെത്താലുള്ള ശ്രമം തുടരുകയാണ്. ഇറാഖിലേക്ക് പോകുകയായിരുന്ന കപ്പലാണിത്.

കപ്പല്‍ കണ്ടെത്താനായി സര്‍ക്കാര്‍ മുബെ മാരിടൈം ഇന്‍സ്റ്റിട്യൂട്ടിന്‍്റെ സഹായം തേടി. നേവിയുടെ ഡ്രോണിയര്‍ വിമാനവും കപ്പലിനായി തിരച്ചില്‍ നടത്തുന്നുണ്ട്. കോസ്റ്റല്‍ പൊലീസും,കോസ്റ്റ് ഗാര്‍ഡും, മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Similar Posts