സർഫാസി പോലുള്ള കരിനിയമങ്ങൾ റദ്ദാക്കണം: സ്വാമി അഗ്നിവേശ്
|ജപ്തി ഭീഷണി നേരിടുന്ന എറണാകുളം ഇടപ്പള്ളി മാനാത്ത് പാടത്തെ പ്രീതാ ഷാജിയെ സമരപ്പന്തലിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
സർഫാസി പോലുള്ള കരിനിയമങ്ങൾ റദ്ദാക്കണമെന്ന് സ്വാമി അഗ്നിവേശ്. ജപ്തി ഭീഷണി നേരിടുന്ന എറണാകുളം ഇടപ്പള്ളി മാനാത്ത് പാടത്തെ പ്രീതാ ഷാജിയെ സമരപ്പന്തലിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നിയമങ്ങൾ ജനങ്ങൾക്കു വേണ്ടിയുള്ള നിയമങ്ങൾ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെമ്പാടും ബാങ്ക് മാഫിയ പിടിമുറുക്കുകയാണ്. സാധാരണക്കാരായ കർഷകരാണ് ഇതിൽ ബലിയാടാകുന്ന ഭൂരിഭാഗം പേരും. അടുത്തകാലത്തായാണ് സര്‍ഫാസി അടക്കമുള്ള നിയമങ്ങൾ കൂടുതലായി പ്രയോഗിക്കപ്പെട്ടു തുടങ്ങിയതെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു. ഇത്തരം കരിനിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ചെറുത്തുനില്പ് ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനാത്ത് പാടത്തെ സമരപന്തലിൽ എത്തിയ സ്വാമി അഗ്നിവേശ് പ്രീതാ ഷാജിയുടെ ജപ്തിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. സി.ആർ നീലകണ്ഠൻ, ഡോ. ജേക്കബ്ബ് വടക്കുംഞ്ചേരി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന .സമരത്തിന് വിജയാശംസകൾ നേർന്നാണ് അദ്ദേഹം മടങ്ങിയത്.