നാശം വിതച്ച് ഉരുള്‍പൊട്ടല്‍; വിറങ്ങലിച്ച് കോഴിക്കോടിന്റെ മലയോരം
|രാത്രി നിര്‍ത്താതെ പെയ്ത മഴയ്ക്കൊപ്പം വന പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മലയോരത്ത് കനത്ത നാശമാണ് വിതച്ചത്. മട്ടിമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.
കോഴിക്കോട് ജില്ലയിലും പലയിടങ്ങളിലും ഉരുള്‍പൊട്ടി. നിരവധി വീടുകള്‍ തകര്‍ന്നു. കാലവര്‍ഷക്കെടുതി പഠിക്കാനെത്തി കേന്ദ്ര സംഘം ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രാത്രി നിര്‍ത്താതെ പെയ്ത മഴയ്ക്കൊപ്പം വന പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മലയോരത്ത് കനത്ത നാശമാണ് വിതച്ചത്. മട്ടിമലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി.
കുതിച്ചെത്തിയ മലവെള്ളപാച്ചിലില്‍ കണ്ണപ്പന്‍കുണ്ടില്‍ കാറിനകത്ത് പെട്ട് പോയ രജിത്തിന് ജീവന് നഷ്ടമായി. നിരവധി വീടുകളും തകര്‍ന്നു. പശുക്കടവ്, വിലങ്ങാട്, ചെമ്പുകടവ്, പൂവാറന്‍തോട്, വിലങ്ങാട് വാളൂക്ക്, കുറ്റ്യാടി ചുരം, താമരശേരി ചുരം, ചൂരണിമല എന്നിവിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഒരേ സമയം കുറ്റ്യാടി, താമരശേരി ചുരത്തിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു.
തിരുവമ്പാടി മറിപ്പുഴയില്‍ പാലം മലവെള്ളപാച്ചിലില്‍ ഒലിച്ചു പോയി. കിളികൊല്ല്,കുരുത്തേല് കോളനി, തിരുവമ്പാടി വില്ലേജ്, ഇലന്തുകടവ് തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറിയതോടെ നിരവിധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പുഴകള്‍ നിറഞ്ഞു കവിഞ്ഞതോട താഴ്ന്ന പ്രദേശങ്ങളിലും വെള്ളപൊക്കഭീഷണിയിലാണ്. മുക്കം,കാരശേരി.മാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി.