Kerala
ഇ. പി ജയരാജന് വ്യവസായം; മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറിയേക്കും
Kerala

ഇ. പി ജയരാജന് വ്യവസായം; മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറിയേക്കും

Web Desk
|
10 Aug 2018 8:13 AM GMT

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ധാരണയായത്. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും.

ഇ. പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലെത്തും. വ്യവസായം, കായികം വകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ധാരണയായത്. അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയിലുണ്ടാകും.

സി.പി.ഐക്ക് ചീഫ് വിപ്പ് പദവി നൽകാനും തീരുമാനമായി. മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും. കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ വകുപ്പുകളും എ സി മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പും നല്‍കിയേക്കും.

ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി ജയരാജൻ രാജിവെച്ചത്. പിന്നീട് വിജിലൻസ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജൻറെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്.

ചികിത്സാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുന്നതിനാൽ അതിനു മുൻപ് സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. ഈ മാസം 14ന് ജയരാജൻറെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് സൂചന. ഗവർണ്ണറുടെ സമയം ഉൾപ്പടെയുളള കാര്യങ്ങൾ നോക്കിയായിരിക്കും അന്തിമ തീരുമാനം.

Related Tags :
Similar Posts