നാടും നഗരവും വെള്ളത്തില്‍; ഇസ്മായിലിന്റെ വീട്ടിലെ കിണര്‍ വെള്ളം വറ്റിയ നിലയില്‍
|ഒറ്റനോട്ടത്തില്‍ വരള്‍ച്ച കാലത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് തോന്നും. എന്നാല്‍ ഇന്നലെ വൈകുന്നേരം 5മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെവെള്ളമാണ് വളരെ പെട്ടെന്ന് താഴ്ന്ന്പോയത്.
നാടും നഗരവുമെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. എന്നാല്‍ ശക്തമായ മഴ തുടരുന്നതിനിടെ കിണറിലെ വെള്ളം വറ്റിപോയതിന്റെ ഭീതിയിലാണ് കോഴിക്കോട് പരിത്തിപ്പാറ നിവാസികള്‍. വി.എം ഇസ്മായില്‍ സലീം എന്ന വ്യക്തിയുടെ കിണറിലെ വെള്ളമാണ് പെട്ടെന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയത്.
ഒറ്റനോട്ടത്തില്‍ വരള്‍ച്ച കാലത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണെന്ന് തോന്നും. എന്നാല്‍ ഇന്നലെ വൈകുന്നേരം 5മണിവരെ നിറഞ്ഞുനിന്നിരുന്ന കിണറിലെവെള്ളമാണ് വളരെ പെട്ടെന്ന് താഴ്ന്ന്പോയത്. നിരവധി പേരാണ് കിണര്‍ കാണാന്‍ എത്തുന്നത്. ഈ കിണറിനു സമീപത്തുള്ള മറ്റ് കിറണുകളില് നല്ലവെള്ളമാണ് ഉള്ളത്. ചാലിയാറിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭാഗത്തെ മിക്ക വീടുകളിലേക്കും വെള്ളംകയറിയിട്ടുണ്ട്.
ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം മുഴുവന്‍ ഭൂമിക്കടിയിലേക്ക് വലിഞ്ഞ് പോകുന്ന പൈപ്പിങ്ങ് എന്ന പ്രതിഭാസമാണ് സംഭവിച്ചതെന്ന് സി.ഡബ്ല്യു.ആര്.ഡി.എമ്മിലെ ശാസ്ത്രഞ്ജനായ ഡോക്ടര്‍ അരുണ്‍ പറഞ്ഞു. എന്നാല്‍ സമീപ പ്രദേശങ്ങള്‍ വെള്ളത്താല്‍ ചുറ്റപെട്ട് കിടക്കുന്ന സമയത്ത് പൈപ്പിങ് നടക്കാനുള്ള സാധ്യത കുറവാണെന്നും ശാസ്ത്രഞ്ജര്‍ പറയുന്നു.