പെരിയാറിലെ ജലനിരപ്പ് ക്രമാധീതമായി ഉയരാന്‍ സാധ്യത; കനത്ത ജാഗ്രതയില്‍ എറണാകുളം
|എറണാകുളം ജില്ലയിൽ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 9476 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം സാഹചര്യം നേരിടുന്നതിന് വിവിധ സേന വിഭാഗങ്ങൾ സജ്ജമാണ്.
പെരിയാറിലെ ജലനിരപ്പ് ക്രമാധീതമായി ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് കനത്ത ജാഗ്രതയിലാണ് എറണാകുളം ജില്ലാ ഭരണ കൂടം. താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്, എറണാകുളത്തെ അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജമാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
എറണാകുളം ജില്ലയിൽ 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 9476 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം സാഹചര്യം നേരിടുന്നതിന് വിവിധ സേന വിഭാഗങ്ങൾ സജ്ജമാണ്. ആലുവ മണപ്പുറവും ശിവ ക്ഷേത്രവും വെള്ളത്തിൽ മുങ്ങിയതിനാൽ ബലിയിടാൻ എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.
ചെളിയായതിനാല്‍ പെരിയാറില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിയതിനാല്‍ കുടിവെള്ളം തടസപ്പെടുന്ന സ്ഥിതിയുണ്ട്. ഇന്നു രാത്രിയോടെ ഇടുക്കിയിൽ നിന്നും കൂടുതൽ വെള്ളം ആലുവയിലേക്ക് എത്തും. ഇതോടെ പെരിയാര്‍ പൂര്‍ണമായും കരകവിയും.