Kerala
പത്തനംതിട്ട കൃഷി ഓഫീസില്‍ ജീവനക്കാരെല്ലാം ഇന്ന് ഹാജര്‍: മീഡിയവണ്‍ ഇംപാക്ട്
Kerala

പത്തനംതിട്ട കൃഷി ഓഫീസില്‍ ജീവനക്കാരെല്ലാം ഇന്ന് ഹാജര്‍: മീഡിയവണ്‍ ഇംപാക്ട്

Web Desk
|
12 Aug 2018 8:48 AM GMT

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അവധിദിനം റദ്ദാക്കി ജോലിക്ക് ഹാജരാകണമെന്ന് കൃഷി മന്ത്രി ഉത്തരവിട്ടിട്ടും ജീവനക്കാര്‍ പാലിക്കാതിരുന്നത് ഇന്നലെ മീഡിയവണ്‍ വാര്‍ത്തയായിരുന്നു.

പത്തനംതിട്ട ജില്ലയില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ജീവനക്കാരെല്ലാം ഇന്ന് ഹാജര്‍. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അവധിദിനം റദ്ദാക്കി ജോലിക്ക് ഹാജരാകണമെന്ന് കൃഷി മന്ത്രി ഉത്തരവിട്ടിട്ടും ജീവനക്കാര്‍ പാലിക്കാതിരുന്നത് ഇന്നലെ വാര്‍ത്തയായിരുന്നു. ഇന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ എത്തിയ മീഡിയവണ്‍ വാര്‍ത്താ സംഘത്തിന് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.

പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമുള്ള അവധി ദിനങ്ങള്‍ റദ്ദാക്കി ജീവനക്കാരെല്ലാം ജോലിക്ക് എത്തണമെന്നായിരുന്നു കൃഷി മന്ത്രിയുടെ ഉത്തരവ്. ഇന്നലെ പ്രിന്‍സിപ്പില്‍ കൃഷി ഓഫീസറുടെതടക്കം ഓഫീസ് അടഞ്ഞുകിടന്നെങ്കില്‍ ഇന്ന് ജീവനക്കാരില്‍ ഭൂരിപക്ഷവും ജോലിക്ക് എത്തിയിട്ടുണ്ട്. ഹാജരാകാതിരുന്നതിന്റെ വിശദീകരണം ആരായുന്നതിന് മീഡിയവണ്‍ വാര്‍ത്താ സംഘമെത്തിയപ്പോഴാണ് കയ്യേറ്റ ശ്രമം ഉണ്ടായത്

ജീവനക്കാര്‍ ഉത്തരവ് ലംഘിച്ചതിനെ കുറിച്ച് കൃഷിവകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Similar Posts