Kerala
കാലവര്‍ഷ കെടുതി: നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 37 പേര്‍; വ്യാഴാഴ്ച വരെ കനത്ത മഴ
Kerala

കാലവര്‍ഷ കെടുതി: നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 37 പേര്‍; വ്യാഴാഴ്ച വരെ കനത്ത മഴ

Web Desk
|
13 Aug 2018 5:11 AM GMT

1924ന് ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ഈ മാസം 9 മുതല്‍ 12 വരെ 37 ജീവന്‍ നഷ്ടപ്പെട്ടു

കാലവര്‍ഷക്കെടുതിയില്‍ നാല് ദിവസം കൊണ്ട് 37 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍. ഈ മാസം ഒമ്പത് മുതല്‍ 12 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

1924ന് ശേഷമുളള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഈ സീസണില്‍ കേരളം നേരിട്ടത്. 14ല്‍ 10 ജില്ലകളെയും കെടുതി രൂക്ഷമായി ബാധിച്ചു. 27 അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നു. ഈ മാസം 9 മുതല്‍ 12 വരെ മാത്രം 37 ജീവന്‍ നഷ്ടപ്പെട്ടു. അഞ്ച് പേരെ കാണാതായി.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ഈ സീസണില്‍ ഇതിനകം 186 പേരാണ് മരിച്ചത്. 211 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടായിട്ടുണ്ട്. 53,500 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ‌‌

ഒഡീഷ തീരത്ത് വീണ്ടും രൂപം കൊണ്ട ന്യൂനമര്‍ദമാണ് കനത്ത മഴക്ക് കാരണം. അടുത്ത രണ്ട് ദിവസം 20 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

Similar Posts