Kerala
നട്ടെല്ലിന് പരിക്കേറ്റെങ്കിലും ജീവകാരുണ്യ രംഗത്ത് സജീവമായി കനകദാസ്
Kerala

നട്ടെല്ലിന് പരിക്കേറ്റെങ്കിലും ജീവകാരുണ്യ രംഗത്ത് സജീവമായി കനകദാസ്

Web Desk
|
13 Aug 2018 2:59 AM GMT

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ദേശീയ ,സംസ്ഥാന അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് കനകദാസ് തുറയൂര്‍ .നിരവധി തവണ അപകടം പറ്റിയവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്

സാമൂഹ്യ സേവനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ വ്യക്തിയാണ് കോഴിക്കോട് സ്വദേശി കനകദാസ് തുറയൂര്‍. അപകടം സംഭവിച്ച് നട്ടെല്ലിന് പരിക്കേറ്റ ചികിത്സയില്‍ കഴിയുന്ന കനകദാസ് ആശുപത്രിയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പരിശീലനം നല്‍ക്കുകയാണ് ഇപ്പോള്‍.

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള ദേശീയ ,സംസ്ഥാന അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് കനകദാസ് തുറയൂര്‍ .നിരവധി തവണ അപകടം പറ്റിയവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം അപകടം ഉണ്ടായപ്പോള്ളുള്ള അവസ്ഥ ഇങ്ങനെ. അപകടം സംഭവിച്ചവരെ ശാസ്ത്രീയമായി ആശുപത്രിയിലെത്തിക്കാത്തതാണ് പലപ്പോഴും നട്ടെല്ലിന് പരിക്ക് പറ്റുന്നതിന് കാരണമാക്കുന്നത്.

കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്റ തണല്‍ റീഹാബിലിറ്റേഷന്‍ സെന്റിറിലെ ശാസ്ത്രീയ ചികിത്സയാണ് കനകദാസിനെ പുതുജീവിതത്തിലെത്തിച്ചത്. അപകടം സംഭവച്ചവരെ എങ്ങനെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാമെന്ന പരിശീലനമാണ് കനകദാസ് ആശുപത്രിയിലുള്ളവര്‍ക്ക് നല്‍കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ കനകദാസ് ഫീസ് ഈടാക്കാതെയാണ് ക്ലാസുകള്‍ നല്‍കുന്നത്.സാമൂഹ്യ സേവന രംഗത്ത് ഊര്‍ജസ്വലനായ കനകദാസിന് ഇനിയുള്ള സ്വപ്നം അന്തിയുറങ്ങാന്‍ ഒരു വീടെന്നതാണ്.

Related Tags :
Similar Posts