അടിച്ചു മോനേ..ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിനെ മറികടന്ന് കേരള പൊലീസ് ഒന്നാമത്
|ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങൾക്ക് നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നിൽ
ട്രോളുകളും കുറിക്കു കൊള്ളുന്ന മറുപടികളുമായി കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഇപ്പോള്‍ പുതിയൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് നമ്മുടെ പൊലീസുകാര്‍. ഫേസ്ബുക്കിലെ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ പോലീസ് പേജ് എന്ന നേട്ടമാണ് കേരള പൊലീസ് കൈവരിച്ചിരിക്കുന്നത്. മുന്‍പ് രണ്ടാം സ്ഥാനത്തായിരുന്ന കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ബാംഗ്ലൂര്‍ സിറ്റി പൊലീസിന്റെ 6.26 ലക്ഷത്തെ മറി കടന്നിരിക്കുകയാണ്.
ചിരിക്കൊപ്പം ചിന്തക്കും അവസരം നല്‍കുന്നതാണ് കേരള പൊലീസ് അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളും വീഡിയോകളും. സോഷ്യല്‍ മീഡിയയിലെ പരമ്പരാഗത ട്രോളന്മാരെ വെല്ലുന്ന ട്രോളുകളാണ് ഈ പേജിലുള്ളത്. അങ്ങിനെ യാതൊരു അനക്കവുമില്ലാതെ കിടന്ന ഫേസ്ബുക്ക് പേജ് ദിവസങ്ങള്‍ കൊണ്ട് ആളുകളുടെ ഇഷ്ടം നേടിയെടുത്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജ്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തെ മികച്ച പോലീസ് സേനകളിൽ ഒന്നായ കേരള പോലീസ് മറ്റൊരു അഭിമാനകരമായ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലെ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ഇന്ത്യയിലെ No. 1 പോലീസ് പേജ് എന്ന ഖ്യാതി ഇനി മുതൽ കേരള പോലീസിന് സ്വന്തം. ബാംഗ്ലൂർ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് നാം മുന്നിലെത്തിരിക്കുകയാണ്.
ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പോലീസ് നടത്തുന്ന പരിശ്രമങ്ങൾക്ക് നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തുമാണ് ഈ നേട്ടത്തിനു പിന്നിൽ. കേരള പോലീസിനെ നെഞ്ചിലേറ്റിയ പ്രിയപ്പെട്ടവർക്ക് നന്ദി. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ നമുക്ക് കൈകോർക്കാം...
മൂന്നുകോടിയില്പരം ജനങ്ങളുള്ള കേരളത്തിൽ പോലീസിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഈ പേജ് കൂടുതൽ ജനകീയമാക്കുന്നതിന് പ്രിയപ്പെട്ട ചങ്കുകളുടെ സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്..
രാജ്യത്തെ മികച്ച പോലീസ് സേനകളിൽ ഒന്നായ കേരള പോലീസ് മറ്റൊരു അഭിമാനകരമായ നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. ഫെയ്സ്...
Posted by Kerala Police on Sunday, August 12, 2018