മന്ത്രിസഭ പുനസംഘടന; ഇടത് മുന്നണി യോഗം ഇന്ന്
|ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരാനും മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനുള്ള സി.പി.എം തീരുമാനമാണ് ഇടത് മുന്നണി ഇന്ന് ചര്‍ച്ച ചെയ്യുന്നത്
മന്ത്രിസഭ പുനസംഘടനയില്‍ ഔദ്യോഗിക തീരുമാനമെടുക്കാന്‍ ഇടത് മുന്നണി യോഗം ഇന്ന് ചേരും. ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരാനും മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനുള്ള സി.പി.എം തീരുമാനമാണ് ഇടത് മുന്നണി ഇന്ന് ചര്‍ച്ച ചെയ്യുന്നത്.സി.പി.ഐക്ക് ലഭിക്കുന്ന ചീഫ് വിപ്പ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യം ഈ മാസം 20 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം തീരുമാനിക്കും.
ഇ.പി ജയരാജന് വ്യവസായ വകുപ്പ് നല്‍കി മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരാനും എ.സി മൊയ്തീന്റെയും കെ.ടി ജലീലിന്റെയും വകുപ്പുകളില്‍ മാറ്റം വരുത്താനുള്ള സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനമാണ് രാവിലെ ചേരുന്ന ഇടത് മുന്നണി യോഗം ചര്‍ച ചെയ്യുന്നത്.സി.പി.ഐയുമായി നേരത്തെ ധാരണയായതിനാല്‍ സി.പി.എം തീരുമാനത്തോട് മുന്നണിയില്‍ മറ്റ് ഘടകകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല.
സത്യപ്രതിഞ്ജയുടെ തിയതി ഇന്ന് ഒദ്യോഗികമായി പ്രഖ്യാപിക്കും. നാളെ രാവിലെ സത്യപ്രതിഞ്ജ നടത്താനാണ് നിലവിലെ ധാരണ.സി.പി.ഐക്ക് നല്‍കാനുദ്ദേശിക്കുന്ന ചീഫ് വിപ്പ് പദവിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നുണ്ടാകും. എന്നാല്‍ ചീഫ് വിപ്പ് പദവിയിലേക്ക് ആരെ കൊണ്ട് വരണമെന്ന കാര്യം 20 ന് ചേരുന്ന എസ്ക്യൂട്ടീവ് യോഗത്തിലെ സി.പി.ഐ തീരുമാനിക്കൂ. എല്‍ഡിഎഫിന്റെ നിയമസഭകക്ഷി സെക്രട്ടറിയായ മുല്ലക്കര രത്നാകരന്റെ പേരാണ് പ്രധാനമായും ചീഫ് വിപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.വടക്കന്‍ ജില്ലകളിലുള്ളവരെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ കെ.രാജന്‍,ഇഎസ് ബിജി മോള്‍,എന്നിവരെ കൊണ്ട് വന്നേക്കും. ചിറ്റയം ഗോപകുമാറിന്റെ പേരു പരിഗണനപ്പട്ടികയിലുണ്ട്.