Kerala
പ്രകൃതി ദുരന്തത്തെ നേരിടാന്‍ സന്നാഹങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍
Kerala

പ്രകൃതി ദുരന്തത്തെ നേരിടാന്‍ സന്നാഹങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍

Web Desk
|
16 Aug 2018 2:14 AM GMT

അതീവ ഗുരുതരമാണ് സംസ്ഥാനത്തെ സ്ഥിതിയെന്നതാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഗവര്‍ണറെയും മുഖ്യമന്ത്രി

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടാന്‍ സന്നാഹങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍. കളക്ടര്‍മാര്‍ക്ക് പുറമെ ജില്ലകളില്‍ ഒരു ഐഎസ് ഉദ്യോഗസ്ഥനു കൂടി അധിക ചുമതല നല്‍കി. കൂടുതല്‍ സൈന്യത്തെയും ദുരന്തനിവാരണ സേനയെയും കൊണ്ടുവരും. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തി. മുല്ലപ്പെരിയാറില്‍ ആശങ്കക്ക് വകയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതീവ ഗുരുതരമാണ് സംസ്ഥാനത്തെ സ്ഥിതിയെന്നതാണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ഗവര്‍ണറെയും മുഖ്യമന്ത്രി കാര്യങ്ങള്‍ ധരിപ്പിച്ചു. കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാനായുള്ള മുഖ്യമന്ത്രിയുടെ ഇടപെടലും ഫലം കണ്ടു

എറണാകുളം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ കളക്ടറെ കൂടാതെ ഒരു ഐഎഎസ് ഓഫീസര്‍ക്ക് കൂടി ചുമതല നല്‍കി. പ്രളയം രൂക്ഷമാകുമ്പോഴുള്ള കുടിവെള്ള പ്രശ്‌നത്തെ നേരിടാന്‍ വാട്ടര്‍ അതോറിറ്റി മേധാവിക്ക് ചുമതല നല്‍കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ തിരുവനന്തപുരത്ത് ഇറങ്ങും. ഏകോപനം ഡി ജി പി നടത്തും. എല്ലാ പഞ്ചായത്ത് ഓഫീസുകളും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശിച്ചു.

എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഓണപരീക്ഷയും മാറ്റി വെച്ചിട്ടുണ്ട്‌

Similar Posts