പത്തനംതിട്ടയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് കുടുങ്ങിക്കിടക്കുന്നു: കേന്ദ്രസേനയെത്തി
|ആറന്മുള എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നു. ഒന്നാം നില തീര്‍ത്തും വെള്ളത്തില്‍ മുങ്ങി. കുട്ടികള്‍ മൂന്നാം നിലയിലാണ്.
പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രത. പമ്പ നദിയിലെ വെള്ളം കയറി റാന്നി ഒറ്റപ്പെട്ടു. കോഴഞ്ചേരിയിലേക്കും റാന്നിയിലേക്കും കേന്ദ്ര ദുരന്ത നിവാരണ സേനയെത്തി. ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടുമാണ് പത്തനംതിട്ടയിലെത്തിയത്.
30ലധികം ബോട്ടുകളാണ് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. നീണ്ടകരയില്‍ നിന്നുള്ള 10 വലിയ ഫിഷിങ് ബോട്ടുകളും ജില്ലയില്‍ എത്തിക്കഴിഞ്ഞു. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കും.
റാന്നിയില്‍ മാത്രം നൂറിലധികം പേര് കുടുങ്ങി കിടക്കുന്നുണ്ട്. കോഴഞ്ചേരി, ആറന്മുള, തിരുവല്ല ഭാഗങ്ങളില്‍ പമ്പയാറ് കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. ആറന്മുള എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുന്നു. ഒന്നാം നില തീര്‍ത്തും വെള്ളത്തില്‍ മുങ്ങി. കുട്ടികള്‍ മൂന്നാം നിലയിലാണ്.