Kerala
കേരളത്തിന് സഹായഹസ്തവുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്
Kerala

കേരളത്തിന് സഹായഹസ്തവുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്

Web Desk
|
17 Aug 2018 8:45 AM GMT

യാത്രാ തിയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും സൌജന്യമായിരിക്കും. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. 

പ്രളയക്കെടുതിയില്‍ ദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തവുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൌജന്യമായിരിക്കുമെന്നും യാതൊരു നിരക്കുകളും ഇതിന് ഈടാക്കില്ലെന്നും എയര്‍ഇന്ത്യ എക്സ്‍പ്രസ് ഫേസ്‍ബുക്ക് പേജിലൂടെ അറിയിച്ചു. യാത്രാ തിയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും സൌജന്യമായിരിക്കും. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. കേരളത്തിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ മുഴുവന്‍ വിമാനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ഇതേസമയം, ഈ മാസം 26 വരെയാണ് ഈ സൌകര്യം ലഭ്യമാകുക. നിലവില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.

#ExpressFlightUpdates #AirIndiaExpress

Posted by Air India Express on Thursday, August 16, 2018
Similar Posts