പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഗൂഗിള്‍
|ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരംതേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പ്രയോജനപ്പെടുത്താം.
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഗൂഗിളും സജ്ജം. ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്. ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരംതേടാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പ്രയോജനപ്പെടുത്താം. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആരെക്കുറിച്ചുമുള്ള വിവരം പങ്കുവെക്കാനുമാവും.
ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിവരങ്ങളും സെര്‍ച്ച് ചെയ്യാവുന്ന തരത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഫൈലിന്‍ ചുഴലിക്കാട്ട് കെടുതി, ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം തുടങ്ങി ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദുരന്തവേളയില്‍ ഗൂഗിള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇതു കൂടാതെ കേരള സര്‍ക്കാരിന്‍റെ കേരള റെസ്ക്യൂ വെബ്‍സൈറ്റ് വഴി സഹായം അഭ്യര്‍ഥിക്കാനും സഹായം ആവശ്യമായ സ്ഥലങ്ങള്‍ അറിയാനും കൂടാതെ മറ്റു സേവനങ്ങളും ലഭ്യമാണ്.