Kerala
പാലക്കാട് മഴക്ക് നേരിയ ശമനം; രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
Kerala

പാലക്കാട് മഴക്ക് നേരിയ ശമനം; രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

Web Desk
|
17 Aug 2018 7:16 AM GMT

നെന്മാറയിലെ ഉരുൾപൊട്ടലിൽ ഇന്നലെ മരിച്ച അനിതയുടെ മകൾ 3 വയസുള്ള അസ്മിതയുടെ മൃതദേഹമാണ് ലഭിച്ചത്. മണ്ണാർക്കാട് കരടി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹവും കണ്ടെത്തി. 

പാലക്കാട് ജില്ലയിൽ മഴക്ക് നേരിയ ശമനം. ഇന്നലെ ഉരുൾപൊട്ടലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്. പലയിടത്തും ഇപ്പോഴും ഗതാഗത കുരുക്ക് തുടരുകയാണ്.

കാലവസ്ഥ അനുകൂലമായത് കാണാതായവർക്കുള്ള തിരച്ചിൽ ശക്തിപെടുത്താൻ സഹായകരമായി. നെന്മാറയിലെ ഉരുൾപൊട്ടലിൽ ഇന്നലെ മരിച്ച അനിതയുടെ മകൾ 3 വയസുള്ള അസ്മിതയുടെ മൃതദേഹമാണ് ലഭിച്ചത്. മണ്ണാർക്കാട് കരടി മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇനിയും 3 പേരെ കണ്ടെത്താനുണ്ട്.

ശിരുവാണി ഡാമിൽ പരമാവധി സംഭരണത്തെക്കാൾ കൂടുതൽ വെള്ളം ശേഖരിച്ചിട്ടുണ്ട്. മഴ കുറഞ്ഞാൽ ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കുതിരാനിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപെട്ട തൃശൂർ -പാലക്കാട് റൂട്ടിൽ ഇന്ന് വൈകുന്നേരത്തോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കുമെന്ന് എ.കെ ബാലൻ അറിയിച്ചു. അട്ടപ്പാടി ചുരത്തിലെ ഗതാഗതം രാത്രിയോടെ പുനസ്ഥാപിക്കും. ജില്ലയിലുടനീളം 85 ക്യാമ്പുകളിലായി 7000ലധികം ആളുകൾ കഴിയുന്നു. കേന്ദ്രസേനയടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

Similar Posts