Kerala
Kerala
ഉരുള്‍പൊട്ടി റോഡും പാലവും ഒലിച്ചുപോയി; നെല്ലിയാമ്പതി ഒറ്റപ്പെട്ടു
|18 Aug 2018 3:53 AM GMT
നെല്ലിയാമ്പതി ചുരത്തില്‍ 40ല്‍ അധികം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്.
നെല്ലിയാമ്പതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്പതി ചുരത്തില്‍ 40ല്‍ അധികം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്.
തോട്ടംതൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള നടക്കുകയാണ്. സൈന്യത്തിന്റെ സഹായം വേണമെന്ന് നെന്മാറ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു.