Kerala
അതിശക്തമായ മഴ ഇനിയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം; പരിശ്രമങ്ങള്‍ ലക്ഷ്യത്തോട് അടുക്കുന്നതായി മുഖ്യമന്ത്രി LIVE BLOG
Kerala

അതിശക്തമായ മഴ ഇനിയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം; പരിശ്രമങ്ങള്‍ ലക്ഷ്യത്തോട് അടുക്കുന്നതായി മുഖ്യമന്ത്രി LIVE BLOG

Web Desk
|
18 Aug 2018 3:48 PM GMT

കേരളത്തിന് അടിയന്തരമായി 500 കോടി കേന്ദ്രം അനുവദിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. 

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടറിയുന്നവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയുക. അതുകൊണ്ടാണ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതെന്നും പ്രളയക്കെടുതികള്‍ വിലയിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും കേന്ദ്രസേനകളുടേയും സഹായത്തില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തെ കേരളം മറികടക്കാന്‍ നടത്തിയ ശ്രമം ലക്ഷ്യത്തോട് അടുത്തുകൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

8 ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇനി 3 ജില്ലകളില്‍ മാത്രം

എട്ട് ജില്ലകളില്‍ കൂടി റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നിലവില്‍ റെഡ് അലര്‍ട്ട് ഉള്ളത്.

അതിശക്തമായ മഴ ഇനി പെയ്യില്ല: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാകില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

19 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. അതിനു ശേഷം മഴയുടെ അളവിൽ കുറവുണ്ടാകും. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ മാത്രമേ ജനങ്ങൾ വിശ്വസിക്കാവൂ എന്നും തെറ്റായ സന്ദേശങ്ങൾ കണ്ടു പരിഭ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിന് തിരുവനന്തപുരം നഗരസഭയുടെ 8 ലോഡ് സാധനങ്ങൾ

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച എട്ടു ലോഡ് സാധനങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിലേയ്ക്ക് അയച്ചു. ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവയാണ് നഗരസഭ ശേഖരിച്ച് കൈമാറിയത്.

ഇന്ന് (ഓഗസ്റ്റ് 19) ഏകദിന ക്യാമ്പായി 16 കേന്ദ്രങ്ങളിൽ സാധന സാമഗ്രികൾ ശേഖരിക്കുന്നതിനാണു കോർപ്പറേഷൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോർപ്പറേഷന്റെ മുഖ്യ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് അവശ്യ സാധനങ്ങൾ കൈമാറുന്നതിനായി ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി നഗരസഭാ മെയിൻ ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കളക്ഷൻ സെന്ററായി മാറി.

വെള്ളിയാഴ്ച 20,000 കുപ്പി കുടിവെള്ളം ഇന്നലെ പത്തനംതിട്ടയിലേക്ക് അയച്ചിരുന്നു. ഇന്നലെ സാധനങ്ങളുമായി എട്ടു ലോറികളാണു യാത്ര തിരിച്ചത്. ടൂറിസം - സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൂന്നു ലോറികൾ ഫ്‌ളാഗ് ഓഫ് ചെയ്തു. മേയർ വികെ.പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, ടൗൺപ്ലാനിംഗ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ എന്നിവർ സന്നിഹിതരായിരുന്നു.

ഏകദേശം 50 ലക്ഷം രൂപയുടെ സാധനങ്ങൾ ഇതുവരെയായി നഗരസഭയുടെ കൗണ്ടറിലൂടെ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണു കണക്കാകകുന്നത്. ഇതുകൂടാതെ നഗരസഭയിലെ കോൺട്രാക്ടർമാരുടെ സംഘടനകളിൽനിന്നും, റെസിഡൻസ് അസോസിയേഷനുകളിൽനിന്നുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള 2,30,000 രൂപയുടെ ചെക്കും ലഭിച്ചു.

ഇന്ന് (ഓഗസ്റ്റ് 19) പാളയം കോർപ്പറേഷൻ മെയിൻ ഓഫീസ്, പുത്തരിക്കണ്ടം മൈതാനം, ജഗതി മൈതാനം, കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫീസിന് സമീപം, ശാസ്തമംഗലം ജംഗ്ഷൻ, വഞ്ചിയൂർ ജംഗ്ഷൻ, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫീസിന് സമീപം, ചാക്ക വൈ.എം.എയ്ക്ക് സമീപം, പേരൂർക്കട സോപാനം ഷോപ്പിംഗ് കോംപ്ലക്‌സിന് മുൻവശം, തിരുവല്ലം നഗരസഭ സോണൽ ഓഫീസിന് സമീപം, ഉള്ളൂർ ജംഗ്ഷൻ, സ്റ്റാച്യു ജംഗ്ഷൻ, തമ്പാനൂർ ചൈത്രം ഹോട്ടലിന് എതിർവശം, പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിന് മുൻവശം, വിഴിഞ്ഞം ജംഗ്ഷൻ, ശ്രീകാര്യം ജംഗ്ഷൻ എന്നിവിടങ്ങളിൽ ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ നഗരസഭയുടെ കൗണ്ടറുകൾ പ്രവർത്തിക്കും. രാവിലെ 8 മണി മുതൽ 2 മണി വരെയാണ് പ്രവർത്തന സമയം.

തോർത്ത്, ലുങ്കി, മുണ്ട്, നൈറ്റി, ബെഡ്ഷീറ്റ്, റ്റീഷർട്ട്, ഷർട്ട്, സാരി, നോട്ട് ബുക്ക്, പേന, ഡെറ്റോൾ, പേസ്റ്റ്, ബ്രഷ്, ബാത്ത്‌സോപ്പ്, വാഷിംഗ് സോപ്പ്, ബക്കറ്റ്, സാനിട്ടറി നാപ്കിൻ, അരി, പയർ, ഗോതമ്പ് പൊടി, പുട്ടുപൊടി, റവ, തേങ്ങ, വെളിച്ചെണ്ണ, തേയില, പഞ്ചസാര, മുളക്, ഉപ്പ്, ബിസ്‌കറ്റ് എന്നീ സാധനങ്ങളാണ് ശേഖരിക്കുന്നത്. പുതിയ സാധനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നു മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.

തീയതി പുനഃക്രമീകരിച്ചു

ഈ വർഷത്തെ ശബരിമല മഹോത്സവങ്ങളോടനുബന്ധിച്ച് വിവിധ വഴിപാട് സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനും ശബരിമല, പമ്പ എന്നിവിടങ്ങളിലെ വഴിപാട് പ്രസാദങ്ങൾ തയാറാക്കി നൽകുന്നതിനും മുദ്രവച്ച ടെൻഡറുകൾ സ്വീകരിക്കുന്നതിനും നിശ്ചയിച്ചിരുന്ന തീയതി നീട്ടി. ഈ മാസം 31വരെ ടെൻഡറുകൾ സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫിസർ അറിയിച്ചു.

യോഗം മാറ്റിവച്ചു

നാളെ (ഓഗസ്റ്റ് 20)ന് നെടുമങ്ങാട് ആർ.ഡി.ഒ. ഓഫിസിൽ ചേരാനിരുന്ന മുനിസിപ്പൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം മാറ്റിവച്ചതായി ആർ.ഡി.ഒ. അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

വൈദ്യുതി മുടങ്ങും

തൈക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ പോലീസ് ഗ്രൗണ്ട്, പാലാ പഴഞ്ഞി, ജഗതി എന്നീ സ്ഥലങ്ങളിലുള്ള ട്രാൻസ്‌ഫോർമറുകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ (ഓഗസ്റ്റ് 20) രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ വൈദ്യുതി മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ കീഴിൽ വരുന്ന കാട്ടുറോഡ്, കേശവൻ നായർ റോഡ് എന്നീ സ്ഥലങ്ങളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ (ഓഗസ്റ്റ് 20) രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.

അവധി ഒഴിവാക്കി കെഎസ്ഇബിയും ചില ജില്ലകളിലെ സര്‍ക്കാര്‍ ജീവനക്കാരും

സംസ്ഥാനം സമാനതകളില്ലാത്ത ദുരന്തം നേരിടുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച്ച അവധി ഒഴിവാക്കി പ്രവര്‍ത്തനനിരതരാകാന്‍ കെഎസ്ഇബിയുടേയും തൃശൂര്‍, തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടേയും തീരുമാനം.

വൈദ്യുതി സംവിധാനം പൂർവ്വസ്ഥിതിയിലാക്കാൻ ജീവനക്കാർ അവധി ഒഴിവാക്കി ജോലികൾക്ക് ഹാജരാകും. പേമാരിയിലും പ്രളയത്തിലും മുങ്ങി...

Posted by Kerala State Electricity Board on Saturday, August 18, 2018

പ്രളയബാധിത ജില്ലയിലെ ദുരിതാശ്വാസ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർക്കാർ...

Posted by Chief Minister's Office, Kerala on Saturday, August 18, 2018
മഴക്കെടുതി അവസാനിക്കുന്നുവെന്ന് പ്രവചനം

കേരളത്തെ രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിക്ക് അന്ത്യമാകുന്നുവെന്ന് കാലാവസ്ഥാ പ്രവചന പേജായ തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദം കേരളത്തില്‍ മഴക്കിടയാക്കില്ലെന്നാണ് പ്രവചനം.

Clouds free Kerala - After one week of pounding atlast a cloud free Kerala ======================== Been waiting to post...

Posted by Tamil Nadu Weatherman on Saturday, August 18, 2018

നല്ല റെപ്യുട്ടേഷനുള്ള കാലാവസ്ഥാപ്രവചന പേജാണ്‌ തമിഴ്‌നാട്‌ വെദർമാൻ. വളരെ കൃത്യതയോടെയാണ്‌ ഇതുവരെ ഇവരുടെ പ്രവചനം. മഴ...

Posted by Prasanth Nair on Saturday, August 18, 2018
പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 30 മരണം

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം മരിച്ചത് 30പേര്‍. ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഇന്ന് 2പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് നിന്ന് 7മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ പുതുക്കുളങ്ങരയില്‍ മരണം മൂന്നായി. എറണാകുളം നോര്‍ത്ത് പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചു. പറവൂര്‍ സെന്റ് സേവ്യേഴ്സ് പള്ളിയുടെ മതിലിടിഞ്ഞാണ് മരണം.

കക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

പത്തനംതിട്ട കക്കി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. പമ്പ നദിയില്‍ ഇനിയും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ട്രക്കിലും ബസിലുമായി കെ.എസ്.ആര്‍.ടി.സിയുടെ പുതിയ യാത്രാക്രമീകരണം

യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതിയ ക്രമീകരണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് എറണാകുളം കളമശ്ശേരിയില്‍ എത്തും. കളമശ്ശേരി മുതല്‍ അത്താണി വരെ യാത്രക്കാരെ ട്രക്കിലെത്തിക്കും. അത്താണി മുതല്‍ വീണ്ടും ബസ് യാത്ര തുടരും.

വെളളപ്പൊക്കത്തെ നേരിടാനുളള ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴിക്കോട് ഇന്‍ഫര്‍മേഷന്‍ ഓഫീസ്

വെള്ളപ്പൊക്കത്തെ നേരിടാനുള്ള ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിയ്ക്കണമെന്ന് കോഴിക്കോട് ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

* വെളളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് ഒഴിവാക്കണം.

* വെളളക്കെട്ടിലൂടെ നടന്നുപോകുന്നത് പരമാവധി ഒഴിവാക്കുക. പോകേണ്ടത് അത്യാവശ്യമാണെങ്കില്‍ ഒരു നീളമുളള കമ്പോ, വടിയോ കൊണ്ട് വെളളത്തിന്റെ ആഴം പരിശോധിച്ച് മുന്നോട്ട് പോകുക.

* ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് സമീപത്തുകൂടി നടക്കുന്നത് ഒഴിവാക്കുക. ഇലക്ട്രിക്്് ലൈനുകള്‍ പൊട്ടിവീണു കിടക്കുന്ന സ്ഥലങ്ങളില്‍ ഒരു കാരണവശാലും നടന്നുപോകരുത്.

* വെളളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി മെയില്‍ കണക്ഷനും ഗ്യാസ്മെയിന്‍ കണക്ഷനും ഓഫാക്കണം

* ഇലക്ട്രിക് ഷോക്ക്, മൂര്‍ച്ചയുളള വസ്തുക്കള്‍, പാമ്പുകള്‍ ഉള്‍പ്പെടെയുളള വിഷ ജന്തുക്കള്‍ തുടങ്ങിയ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ വെളളക്കെട്ടിനകത്തുകൂടി നടന്നു പോകുന്നത് പരമാവധി ഒഴിവാക്കണം.

* വെളളപ്പൊക്കമുളള വീടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ ലീക്കാകാനുളള സാധ്യത ഉളളതിനാല്‍ പുക വലിക്കുക, തീ കത്തിക്കുക, ഇലക്ട്രിക് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിവ ഒഴിവാക്കണം.

* മഴക്കാലം കഴിയുന്നതുവരെയെങ്കിലും തുടര്‍ച്ചയായി വെളളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകുകയും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ടതുമാണ്.

* വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്വീവേജ് ലൈനുകള്‍, ഗട്ടറുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാറി സഞ്ചരിക്കേണ്ടതാണ്.

* വെളളക്കെട്ടില്‍ ഇറങ്ങേണ്ടത് അത്യാവശ്യമെങ്കില്‍ നിര്‍ബന്ധമായും സുരക്ഷിതമായ ചെരിപ്പ്/ഗംബൂട്ട് ധരിക്കുക.

* വെളളക്കെട്ടില്‍ ഇറങ്ങാനോ കളിക്കാനോ കുട്ടികളെ യാതൊരു കാരണവശാലും അനുവദിക്കരുത്.

* കേടായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ഷോക്കടിക്കാന്‍ സാധ്യതയുണ്ട്.

* എമര്‍ജന്‍സി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ കരുതി വെയ്ക്കുക.

* വീടുകളില്‍ ഫര്‍ണീച്ചര്‍, ഉപകരണങ്ങള്‍, മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍ എന്നിവ പരമാവധി ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുക.

* രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ മീന്‍പിടിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

* അപകടസാധ്യതയുളള ഡാമുകളിലും ജലാശയങ്ങളിലും മഴക്കാലം കഴിയുന്നതുവരെ ഒരു കാരണവശാലും ഇറങ്ങരുത്.

* ഉപയോഗശൂന്യമായ ക്വാറികള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കമ്പിവേലിയോ മറ്റോ കെട്ടി അടച്ചിടേണ്ടതാണ്.

* അപകടസാധ്യതയുളള ജലാശയങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്ത സ്ഥലങ്ങളില്‍ ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്ക്കേണ്ടതാണ്.

* ക്ഷേത്രങ്ങളുടേയോ സ്വകാര്യവ്യക്തികളുടേയോ അപകടസാധ്യതയുളള കുളങ്ങളില്‍ അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ അടിയന്തിരമായി മുന്നറിയിപ്പ് ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിക്കേണ്ടതാണ്.

* വെള്ളപ്പൊക്ക സമയത്ത്് ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.

* മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസിക യാത്രകളും കാഴ്ചകാണാനുളള യാത്രകളും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ട് പരിഭ്രാന്തി വേണ്ടെന്ന് തൃശൂര്‍ കളക്ടര്‍
ഒരുമാസത്തെ ശമ്പളം കേരളത്തിന് നല്‍കി ആപ് ജനപ്രതിനിധികള്‍

എംഎല്‍എമാരുടേയും എംപിമാരുടേയും മന്ത്രിമാരുടേയും ഒരു മാസത്തെ ശമ്പളം കേരളത്തിന്റെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ആംആദ്മി പാര്‍ട്ടിയുടെ കേജ്രിവാള്‍ സര്‍ക്കാര്‍.

ചെങ്ങന്നൂരില്‍ ക്യാമ്പുകളില്‍ എത്തിച്ചവരുടെ പേരുവിവരങ്ങള്‍

ചെങ്ങന്നൂരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചവരുടെ പേരുവിവരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇത് അപൂര്‍ണമാണ്. ഇനിയും രക്ഷപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കാനുണ്ട്.

മെഡിക്കല്‍ സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും ബന്ധപ്പെടുക

മെഡിക്കല്‍ സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി സമീപിക്കാവുന്ന രക്ഷാപ്രവര്‍ത്തകരുടെ വിവരങ്ങള്‍:

തിരുവനന്തപുരം

Dr.Midhun mohan 7907412494

Dr.Anjali 8547998838

Dr. Reshma Sajeev 8281447959

Dr.Navaneeth 8281004381

Dr.Vinayak 9400726787

Dr.Bharath 9809664232

Dr.Nayana VP 8281422847

Dr.Davis 8281505815

Dr.Devu 9497266736

Dr.Saranya 8281432491

Dr.Sharon 8281432452

Dr.Abhiram 9497639661

Dr.Bilha Saju 9745193919

Dr.Jyothy Krishnan 9497539230

Dr.Reshma Raj 8547161066

Dr.Meera 9495730398

Dr.Rahul Mohan 9496554648

Dr.Nithin Sankar 8086575040

Dr.Saran K 9497036201

Dr.Lakshmi Priya .M 8089429355

Dr.Niranjana S 9497470174

Dr.Namitha Shaji 9446329531

Dr.Aravind R 8891960987

Dr.Aaran 9995515571

Dr.Divyasree 9747587035

Dr.Karthyayani 9567041553

Dr.Hridya 8593962218

Dr.Karuna 8281386059

Dr.Thulasi M 9544626583

Dr.Sreelekshmi 9446483813

Dr.Gayathry S 8129467655

Dr.Abhirami 9633540770

Dr.Amy Mathew 8281447175

Dr.Sarathlal.S 9400728297

Dr.Sangeetha 9744207370

Dr.Manoj P 9400075808

Dr.Manu dius 8289852621

Dr.Saran P 9496153397

Dr.Lekshmi sh 8075566113

കൊല്ലം

Dr.Jane Mariam Philip 8547895940

Dr.Anzal 8714368908

Dr.Vineesh Mohan 8943228701

Dr.Arathy S ithikkara 8281420823

Dr.Chaitra 9497361553

Dr.Fathima 8281032673

കോട്ടയം

Dr Sharath 9496955335

Dr Bivin 8281325698

എറണാകുളം

Dr.Shilpa S 8078476784

പത്തനംതിട്ട

Dr.Uma 9496701295

Dr Mohith 8075379129

ആലപ്പുഴ

Dr.Fauziya 8921358962

കോഴിക്കോട്

Dr.Muhammed Jezin 8891905185

മറ്റുജില്ലകള്‍ക്ക് കോഴിക്കോട് നിന്നും സഹായപ്രവാഹം

മഴക്കെടുതിയില്‍ ബുദ്ധിമുട്ട് നേരിടുന്ന തൃശൂര്‍ ജില്ലയിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്ന് രാവിലെ 10 മണിക്ക് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായി ഡിടിപിസി ഓഫീസിലേക്ക് ഭക്ഷണ വസ്തുക്കളുടെ പ്രവാഹമെന്ന് കോഴിക്കോട് കളക്ടര്‍. മൂന്ന് കണ്ടെയിനര്‍ സാധനങ്ങള്‍ അയച്ചു കഴിഞ്ഞു. അടുത്ത രണ്ട് കണ്ടെയിനറുകള്‍ ലോഡ് ചെയ്യുകയാണ്...

മഴക്കെടുതിയിൽ ബുദ്ധിമുട്ട് നേരിടുന്ന തൃശൂർ ജില്ലയിലെനമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി FB യിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്ന്...

Posted by Collector Kozhikode on Saturday, August 18, 2018
അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ കര്‍ശ്ശന നടപടി

അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കിയാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുവാന്‍ നിര്‍ദേശം. അത്തരം കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പ്രളയക്കെടുതിയില്‍ ചില കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു‍.

നോര്‍ത്ത് പറവൂരില്‍ ആറ് പേര്‍ മരിച്ചു

നോര്‍ത്ത് പറവൂര്‍ പള്ളിയില്‍ അഭയംതേടിയ ആറ് പേര്‍ മരിച്ചു. സെന്റ് സേവിയസ് ചര്‍ച്ചില്‍ അഭയം തേടിയവരാണ് മരിച്ചത്. നൂറുകണക്കിനാളുകള്‍ പള്ളിയില്‍ കുടുങ്ങിക്കിടക്കുന്നു.

എന്താണ് കേരളത്തിലേക്ക് അയക്കേണ്ടത്? മുരളി തുമ്മാരുകുടി പറയുന്നു

പ്രളയദുരിതത്തിലായ കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. പണമായും സാധനങ്ങളായും സഹായമെത്തുന്നു. എന്താണ് സഹായമായി നല്‍കേണ്ടതെന്ന വ്യക്തതകുറവാണ് പലരേയും കുഴക്കുന്നത്. കേരളത്തിന് കൈത്താങ്ങാകാന്‍ ആഗ്രഹിക്കുന്നവര്‍ എന്താണ് ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടി വ്യക്തമാക്കുന്നു.

എന്താണ് കേരളത്തിലേക്ക് അയക്കേണ്ടത്? ഗൾഫിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നും ഗുജറാത്തിൽ നിന്നും ഒക്കെ ആളുകൾ കേരളത്തിലേക്ക്...

Posted by Muralee Thummarukudy on Friday, August 17, 2018
വിമാനയാത്രക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയത്തെ തുടര്‍ന്ന് അടച്ചതിനാല്‍ പ്രവാസികള്‍ അടക്കമുള്ളവരില്‍ നിന്നും അമിത ചാര്‍ജ്ജ് വിമാനകമ്പനികള്‍ ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.

കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍...

Posted by Pinarayi Vijayan on Saturday, August 18, 2018
മലപ്പുറത്ത് എന്‍ഡിആര്‍എഫ് ടീമും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു

മലപ്പുറം വേങ്ങര വലിയോറയിലെ വെള്ളപ്പൊക്കത്തില്‍ നൂറിലധികം വീടുകള്‍ മുങ്ങി. 400 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. എന്‍ഡിആര്‍എഫ് ടീമും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

റോഡും പാലവും ഒലിച്ചുപോയി, നെല്ലിയാമ്പതി ഒറ്റപ്പെട്ടു

കനത്തമഴയിലുണ്ടായ ഉരുള്‍പൊട്ടലും മണ്ണൊലിപ്പിനേയും തുടര്‍ന്ന് നെല്ലിയാമ്പതി പൂര്‍ണമായും ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. ചുരത്തില്‍ 40ല്‍ അധികം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തനത്തിനായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ എത്തിയിട്ടുണ്ട്.

പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒഡീഷ, ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറില്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ഒഴികെ 11 ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത.

സംസ്ഥാനത്തിന്റെ സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി.19.512 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം ആവശ്യമായ സഹായം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗോഡൗണില്‍ സൂക്ഷിച്ച അരിക്ക് കേടുപാട് സംഭവിച്ച വിവരം പ്രധാനമന്ത്രിയെ അറിയിച്ചപ്പോള്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.

പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പ്രധാനന്ത്രി നരേന്ദ്രമോദി വ്യോമനിരീക്ഷണം നടത്തിയിട്ടും കേരളപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. 500 കോടിയുടെ അടിയന്തരസഹായമാണ് മോദി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി

ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാവിലെ കനത്ത മഴ കാരണം പ്രധാനമന്ത്രി യാത്ര റദ്ദാക്കിയിരുന്നു. പിന്നാലെ അവലോകന യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്നായിരുന്നു യാത്ര പുനരാരംഭിച്ചത്. പ്രളയം നേരില്‍ കണ്ട് സ്ഥിഗതികള്‍ മനസിലാക്കിയ ശേഷം പ്രധാനമന്ത്രി മോദി സംസ്ഥാനത്ത് നിന്ന് മടങ്ങി.

കേരളത്തിന് 500 കോടി

കേരളത്തിന് അടിയന്തരമായി 500 കോടി കേന്ദ്രം അനുവദിച്ചു. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു. അടിയന്തരമായി 2000 കോടി രൂപയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ദുരിത ബാധിത മേഖലകളിലെ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു

കനത്തമഴയെ തുടര്‍ന്ന് റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു. കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ് രാവിലെ ഉണ്ടായത്. നേവി ആസ്ഥാനത്തെ അവലോകനയോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി യാത്ര പുനരാരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.

കനത്ത മഴ, പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ തിരിച്ചിറക്കി, വ്യോമനിരീക്ഷണം റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്ടര്‍ തിരിച്ചിറക്കി. ഇതോടെ ദുരിതബാധിത മേഖലകളിലെ വ്യോമനിരീക്ഷണം റദ്ദാക്കി. കൊച്ചി നേവല്‍ ബേസിലടക്കം കനത്ത മഴയാണ്. പ്രധാനമന്ത്രി ഇപ്പോള്‍ നേവി ആസ്ഥാനത്ത് തങ്ങുകയാണ്. ഇവിടെ അവലോകനയോഗം ചേര്‍ന്നേക്കും. മുഖ്യമന്ത്രി പിണറായി വിജയനും സ്ഥലത്തുണ്ട്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പമുണ്ട്.

തൃശൂരിലെ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍

തൃശൂര്‍ ചാലക്കുടിയിലെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നവരില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെക്കൂടാതെ മാളയിലും വെട്ടുകാട്ടിലുമാണ് മറ്റു മരണങ്ങളുണ്ടായിരിക്കുന്നത്. അതേസമയം മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ 1500ലധികം ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

ചെങ്ങന്നൂരില്‍ മഴ തുടരുന്നു; ഗുരുതരമായ സാഹചര്യമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മഴ തുടരുന്നു. ചെങ്ങന്നൂരില്‍ ഗുരുതരമായ സാഹചര്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഒഴുക്ക് കാരണം ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ അടുക്കാനാവുന്നില്ല, 300 ബോട്ടുകള്‍ പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മീഡിയവണിനോട്

തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി കോശിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഗതാഗതം പുനസ്ഥാപിച്ചു

താറുമാറായ മലപ്പുറം-പാലക്കാട് റോഡിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങി

ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ രണ്ട് പേര്‍ മരിച്ചു

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ രണ്ട് പേര്‍ മരിച്ചു. 1500ല്‍ അധികം പേര്‍ മൂന്ന് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 100 പേരെ മാത്രമാണ് രക്ഷിക്കാനായത്. മാനസികാരോഗ്യ കേന്ദ്രത്തിലും നൂറിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നു.

പ്രധാനമന്ത്രി കേരളത്തിലെത്തി

കാലവര്‍ഷ കെടുതി നേരിട്ട് വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രധാനമന്ത്രി ഇന്ന് ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ചെന്നിത്തല

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

ചെങ്ങന്നൂരിലെ സ്ഥിതി ദുഷ്കരമെന്ന് മന്ത്രി

ഒഴുക്ക് കാരണം ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ അടുക്കാനാവില്ലെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ. 300 ബോട്ടുകള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

നെല്ലിയാമ്പതി ഒറ്റപ്പെട്ടു

നെല്ലിയാമ്പതിയും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡും പാലങ്ങളും തകര്‍ന്നു. ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. സൈന്യത്തിന്‍റെ സഹായം വേണമെന്ന് സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു.

അഞ്ച് ജില്ലകളില്‍ കാറ്റോടു കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ കാറ്റോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Similar Posts