Kerala
‘ഇന്ന് കേരളം, നാളെ ഗോവ’; ഗാഡ്ഗില്‍
Kerala

‘ഇന്ന് കേരളം, നാളെ ഗോവ’; ഗാഡ്ഗില്‍

Web Desk
|
19 Aug 2018 2:34 PM GMT

ഗോവയെ കാത്തിരിക്കുന്നത് കേരളം അഭിമുഖീകരിച്ചതുപോലുള്ള പ്രകൃതി ദുരന്തം

കേരളം കടുത്ത പ്രളയക്കെടുതി നേരിട്ടുകൊണ്ടിരിക്കെ, അടുത്ത പ്രകൃതി ദുരന്തം നേരിടാന്‍ പോകുന്നത് ഗോവയായിരിക്കുമന്ന് പ്രവചിച്ച് പ്രമുഖ പരിസ്ഥിതി വിദഗ്തന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചത് മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്നാരോപിച്ച അദ്ദേഹം, സമാനമായ വഴിയിലൂടെയാണ് ഇപ്പോള്‍ ഗോവയിലും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ മഴക്കെടുതി രൂക്ഷമായ കേരളത്തിലെ പല സ്ഥലങ്ങളും തന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വിദഗ്ത സമിതി മുമ്പ് പരിസ്ഥിതി ലോല പ്രദേശമായി (ecologically-sensitive zones) അടയാളപ്പെടുത്തിയിരുന്നവയായിരുന്നു. ഇവിടങ്ങളില്‍ നടന്ന അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളാണ് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്.

സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഗോവയിലുമുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് M.B ഷാ കമ്മീഷന്റെ കണക്കനുസരിച്ച്, 35,000 കോടി രൂപ മൂല്യമുള്ള അനധികൃത ഖനനമാണ് നിലവില്‍ ഗോവയില്‍ നടക്കുന്നതെന്നും ഇത് പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts