Kerala
മോശം കാലാവസ്ഥ; നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടര്‍ എത്തിയില്ല  
Kerala

മോശം കാലാവസ്ഥ; നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്ടര്‍ എത്തിയില്ല  

Web Desk
|
19 Aug 2018 9:00 AM GMT

ക്ഷണസാധനങ്ങൾ തലച്ചുമടായി നെല്ലിയാമ്പതിയിലെത്തിച്ചു. നിലവിൽ 110 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

നെല്ലിയാമ്പതിയിലുള്ളവർക്ക് ചികിത്സാസഹായം നൽകുന്നതിനുള്ള ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് ഇതുവരെ പുറപ്പെടാനായില്ല. എന്നാൽ ഭക്ഷണസാധനങ്ങൾ തലച്ചുമടായി നെല്ലിയാമ്പതിയിലെത്തിച്ചു. നിലവിൽ 110 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.

നെല്ലിയാമ്പതി ചുരത്തിലെ ഉരുൾപൊട്ടലിനെ തുടർന്ന് റോഡും പാലവും പൂർണമായും ഒലിച്ചുപോയി. രോഗികൾക്കുള്ള വൈദ്യസഹായം നൽകാൻ ഹെലികോപ്ടർ ഉപയോഗിക്കാം എന്നാണ് തീരുമാനം. മോശം കാലാവസ്ഥ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഭക്ഷ്യവസ്തുക്കൾ നെല്ലിയാമ്പതിയിലെത്തിച്ചു.

എടത്തറയിൽ തടയണ നിറഞ്ഞ് ദിശമാറി ഒഴുകിയത് മൂലം വീടുകളിലേക്ക് വെള്ളം കയറി. തൃത്താല മേഖലയിൽ ഉണ്ടായിരുന്ന വെള്ളക്കെട്ട് കുറഞ്ഞു. കഴിഞ്ഞ ദിവസം നെന്മാറയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അരവിന്ദിന്റെ മൃതദേഹം ലഭിച്ചു. ഇതോടെ നെന്മാറയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം പത്തായി. നിലവൽ 110 ദുരിതാശ്വാസ ക്യാമ്പുകളിലായി 11645 പേർ കഴിയുന്നു.

Similar Posts