Kerala
വെള്ളം ഇറങ്ങിതുടങ്ങിയപ്പോൾ  തുടങ്ങി അവഗണന, തിരികെ തീരത്തെത്താനാകാതെ ‘കടലിന്റെ മക്കൾ’  
Kerala

വെള്ളം ഇറങ്ങിതുടങ്ങിയപ്പോൾ തുടങ്ങി അവഗണന, തിരികെ തീരത്തെത്താനാകാതെ ‘കടലിന്റെ മക്കൾ’  

Web Desk
|
19 Aug 2018 9:58 AM GMT

"കേരളത്തിന്റെ സൈന്യമാണ് കടലിന്റെ മക്കൾ" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ട് ഇരുപത്തി നാല് മണിക്കൂറായിട്ടില്ല. കേന്ദ്രവും സൈന്യവും അവഗണന കൊണ്ട് കേരളത്തെ പൊതിഞ്ഞപ്പോൾ രക്ഷാ ദൗത്യം കൃത്യമായി ഏറ്റെടുത്ത് നൂറുകണക്കിന് പേരെ ജീവിതത്തിലേക്ക് കര പിടിച്ചു കയറ്റിയ കടലിന്റെ മക്കൾക്ക് തിരിച്ച് തീരം പിടിക്കാൻ ഇനിയും കാത്തിരിക്കണം. തിരിച്ചു പോകാനാവിശ്യമായ ഡീസലും ബോട്ടിന് സംഭവിച്ച തകരാറുകൾ തീർക്കാനുള്ള നടപടിയും ഇത് വരെ ലഭ്യമാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ പരാജയമാണെന്നാണ് മൽസ്യ തൊഴിലാളികൾ പറയുന്നത്. വെള്ളം കുറഞ്ഞ ഭാഗങ്ങളിൽ പലതും ഇപ്പൊ ഇവരുടെ ബോട്ടുകൾക്ക് പരിക്കേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇവർക്ക് തിരിച്ചു പോവാനുള്ള ഇന്ധനം ലഭ്യമാക്കിയില്ലെങ്കിൽ തിരിച്ച് തീരത്തോട്ടുള്ള പോക്ക് പ്രയാസമായേക്കുമെന്ന് ഇവർ പറയുന്നു.

രക്ഷാ ദൗത്യത്തിനിടയിൽ പൂർണമായും പൊളിഞ്ഞ ബോട്ടുകളുമുണ്ട് ഇവരിൽ, തങ്ങളുടെ ഉപജീവന മാർഗമായ തകർന്ന ബോട്ടുകൾക്ക് ആവിശ്യമായ സഹായവും ഇവർക്ക് ആവശ്യമാണ്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് നിന്നുമാണ് രക്ഷാ ദൗത്യത്തിന് മൽസ്യ തൊഴിലാളികൾ എത്തിയിരുന്നത്. തിരുവനന്തപുരത്തെ പൂന്തുറ, പൂവാർ, അഞ്ചുതെങ്ങ്, മരിയനാട്, പുതിയ തുറ ഭാഗത്തു നിന്നും ചെറിയ വള്ളങ്ങളടക്കം രക്ഷാ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു. ചെങ്ങന്നൂരായിരുന്നു ഇവരെല്ലാവരും രക്ഷാ പ്രവർത്തനം നടത്തിയിരുന്നത്. നേവിയും ഫയർ ആൻഡ് റെസ്ക്യുവും പരാജയപ്പെട്ട പലയിടത്തും മത്സ്യ തൊഴിലാളികളായിരുന്നു നിരവധി പേരെ രക്ഷിച്ചിരുന്നത്. രാത്രിയിലും വള്ളങ്ങൾ ഉപയോഗിച്ച് മുഴു സമയ രക്ഷാ പ്രവർത്തനം നടത്തിയ മൽസ്യ തൊഴിലാളികളുടെ പ്രവർത്തനം ഓഖി വന്നപ്പോ തിരിഞ്ഞു നോക്കാത്ത കേരളത്തിനോടുള്ള മധുര പ്രതികാരം എന്ന് വരെ സോഷ്യൽ മീഡിയയിൽ പറഞ്ഞവരുണ്ട്.

ये भी पà¥�ें- നാടിനെ രക്ഷിച്ചത് നാടറിയുന്ന നാട്ടുകാര്‍

Similar Posts