തൃശൂരില്‍ രണ്ട് ലക്ഷം പ്രളയബാധിതര്‍
|ഒരിക്കലും വെള്ളപ്പൊക്കമുണ്ടാകില്ലെന്ന് കരുതിയ പല പ്രദേശങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. ചാലക്കുടി, മാള മേഖലകളിലാണ് കനത്ത നാശ നഷ്ടം ഉണ്ടാക്കിയത്.
തൃശൂര്‍ ജില്ലയിലെ പ്രളയ ബാധിതര്‍ രണ്ട് ലക്ഷം പേര്‍. ജില്ലയിലെ 701 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി ജില്ലാ ഭരണകൂടം നെട്ടോടമോടുകയാണ്.
അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് തൃശൂര്‍. ഒരിക്കലും വെള്ളപ്പൊക്കമുണ്ടാകില്ലെന്ന് കരുതിയ പല പ്രദേശങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. ചാലക്കുടി, മാള മേഖലകളിലാണ് കനത്ത നാശ നഷ്ടം ഉണ്ടാക്കിയത്. റോഡും കെട്ടിടങ്ങളും ഭൂരിഭാഗവും തകര്‍ന്നു. സര്‍വ്വസ്വവും നഷ്ടപ്പെട്ട ആയിരങ്ങളാണ് ഈ മേഖലയിലുള്ളത്.
ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ജില്ല ഭരണകൂടം. സന്നദ്ധ സംഘടനകളും വ്യക്തികളും ക്യാംപില്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ അധികമായുള്ള സാധനങ്ങള്‍ തൃശൂരിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. പകര്‍ച്ച വ്യാധികള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ റവന്യൂ വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് പ്രവര്‍ത്തി ദിനമാണ്. ചാലക്കുടിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നാണ് ആ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം. ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരത്തെ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.