മഴക്കെടുതി; വ്യാജ പ്രചരണക്കാര്‍ക്ക് ‘പണി’ കിട്ടും
|നാടിന്റെ അതിജീവന പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും മുതലെടുക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി
സംസ്ഥനമൊട്ടാകെ പ്രളയക്കെടുതിക്കെതിരില്‍ ഒറ്റ മനസ്സോടെ പോരാടുന്നതിനിടെ, കുപ്രചരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ-വീഡിയോ സന്ദേശങ്ങളും പരത്തുന്നവര്‍ക്കെതിര കര്‍ശന നടപടികളുമായി മുഖ്യമന്ത്രി. നിലവിലെ സാഹചര്യം മുതലെടുത്ത് വ്യാജ പണപ്പിരിവ് നടത്തുകയും, നാടിന്റെ അതിജീവന പ്രവര്‍ത്തനങ്ങളെ അപഹസിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ദുരന്തത്തെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ ആകെ അപഹസിച്ച് തെറ്റായവിവരങ്ങള്‍ അടങ്ങിയ ചില സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തെറ്റായ പോസ്റ്റുകളും ഓഡിയോ - വീഡിയോ സന്ദേശങ്ങളും തയ്യാറാക്കിയവര്‍ക്കെതിരേയും പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശനനടപടി എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ നിധി അക്കൗണ്ട് മാറ്റി സ്വന്തം അക്കൗണ്ട് നമ്പർ നൽകി ചിലർ തട്ടിപ്പു നടത്തിയതും ശ്രദ്ധയിൽപ്പെട്ടു . അതിജീവിക്കാനുള്ള കേരളജനതയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാന്‍ ആരു ശ്രമിച്ചാലും അവരെ കര്‍ശനമായി നേരിടും.
ഓഖി ദുരിതാശ്വാസഫണ്ട് തെറ്റായി വിനിയോഗിച്ചു എന്ന പ്രചരണവും ചിലര്‍ നടത്തുന്നുണ്ട്. ഓഖിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കാണാതായവരുടെ കുടുംബങ്ങള്‍ക്കും 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ റെക്കോര്‍ഡ് വേഗതയില്‍ വിതരണം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രണ്ട് ലക്ഷം രൂപയും ഓരോ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും നല്‍കി. എല്ലാ ധനസഹായവും അക്കൗണ്ടുകള്‍ വഴിയാണ് വിതരണം ചെയ്തത്. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു വരുന്നു. പ്രഖ്യാപിച്ച മറ്റ് പല പദ്ധതികള്‍ക്കും തുടക്കമിടുകയും ചെയ്തു. ഓഖി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്ന പ്രവർത്തനം തുടരുകയാണ്.
നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതായാലും വലുതായാലും അത് അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ തന്നെ എത്തും. കേരളത്തിന്‍റെ പുനസൃഷ്ടിക്കായി നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട വിധം :
Address to mail Cheque/Draft:
The Principal Secretary (Finance), Treasurer,
Chief Minister’s Distress Relief Fund,
Secretariat, Thiruvananthapuram – 1.
UPI ID: keralacmdrf@sbi
CMDRF Account details:
Donee: Kerala CMDRF
Account Number: 67319948232Bank: State Bank of IndiaBranch: City Branch, ThiruvananthapuramIFS Code: SBIN0070028
PAN: AAAGD0584M
Account Type: Savings
SWIFT CODE: SBININBBT08
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ദുരന്തത്തെ അതിജീവിക്കാനുള്ള കഠിനപ്രയത്നത്തിലാണ്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച്...
Posted by Chief Minister's Office, Kerala on Monday, August 20, 2018