Kerala
‘കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം വേണ്ട, ഞങ്ങളാണ് കേരളത്തിന്റെ സൈന്യമെന്ന് പറഞ്ഞതില്‍ ഒരുപാട് അഭിമാനിക്കുന്നു’
Kerala

‘കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം വേണ്ട, ഞങ്ങളാണ് കേരളത്തിന്റെ സൈന്യമെന്ന് പറഞ്ഞതില്‍ ഒരുപാട് അഭിമാനിക്കുന്നു’

Web Desk
|
20 Aug 2018 10:38 AM GMT

കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിച്ചത് തന്നെ ഏറെ അഭിമാനാര്‍ഹമാണെന്നാണ് മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ഖായിസ് മുഹമ്മദ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്.

പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ച് കരക്കടുപ്പിച്ചതില്‍ മുഖ്യപങ്കുവഹിച്ചത് മത്സ്യതൊഴിലാളികളാണ്. മത്സ്യതൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും കേടുവന്ന ബോട്ടുകള്‍ നന്നാക്കുമെന്ന വാഗ്ദാനവും സര്‍ക്കാര്‍ നല്‍കിയിരുന്നു. കേരളത്തിന്റെ സ്വന്തം സൈന്യമെന്നാണ് മത്സ്യതൊഴിലാളികളെ വിശേഷിപ്പിച്ചത്. കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം ആവശ്യമില്ലെന്നും കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം തന്നെ അഭിമാനിപ്പിക്കുന്നതാണെന്നുമാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഖായിസ് മുഹമ്മദ് പറയുന്നത്.

സഹജീവികളെ സഹായിക്കാനായി ആരുടേയും നിര്‍ബന്ധമില്ലാതെ മുന്നോട്ടുവന്ന മത്സ്യതൊഴിലാളികളില്‍ പലരുടേയും ബോട്ടുകള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. നാടിനെ രക്ഷിച്ച രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികള്‍ക്ക് പ്രതിദിനം 3000 രൂപ വീതം നല്‍കുമെന്നും ബോട്ടുകള്‍ നന്നാക്കി കൊടുക്കുമെന്നും തിരിച്ചുപോകാനായി സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിച്ചത് തന്നെ ഏറെ അഭിമാനാര്‍ഹമാണെന്നാണ് മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ള ഖായിസ് മുഹമ്മദ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നത്. ഖായിസ് മുഹമ്മദിന്റെ ഫേസ്ബുക്ക് വീഡിയോ ഏറെ വൈകാതെ വൈറലാവുകയും ചെയ്തു.

Big salute #kerala Chief Minister's Office, Kerala

Posted by Khais Mohmmed on Sunday, August 19, 2018
Similar Posts