Kerala
Kerala
പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍; എങ്കിലും ഈ പെരുന്നാള്‍ അതിജീവനത്തിന്റേതാണ്..
|21 Aug 2018 2:44 PM GMT
സ്വരുക്കൂട്ടിയതെല്ലാം പ്രളയത്തിൽ ഒഴുകിപ്പോയതോടെ പലരുടെയും ഇത്തവണത്തെ ബലിപെരുന്നാൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്
വീട് അടക്കം സകലതും നഷ്ടമായതിന്റെ നടുക്കത്തിലാണ് ഇത്തവണ കേരളത്തിലെ ബലി പെരുന്നാള്‍. പലര്‍ക്കും പെരുന്നാള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മടങ്ങിയെത്തിയവരാകട്ടെ വീട് വൃത്തിയാക്കുന്ന തിരക്കിലും.
നാടും നഗരവും അതിജീവനത്തിന്റെ പാതയിലാണ്. സ്വരുക്കൂട്ടിയതെല്ലാം പ്രളയത്തിൽ ഒഴുകിപ്പോയതോടെ പലരുടെയും ഇത്തവണത്തെ ബലിപെരുന്നാൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മസ്ജിദുകൾ ശുചിയാക്കി പെരുന്നാൾ നമസ്കാരത്തിനൊരുക്കി.