പെരുന്നാള്‍-ഓണം വിപണിയെയും ദുരിതത്തിലാക്കി മഴയും പ്രളയവും
|ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തിയിട്ടും അതിന്റെതായ തിരക്ക് വിപണിയില്‍ ഇല്ലെന്നാണ് വ്യാപാരികളുടെ സാക്ഷ്യം.
കനത്ത മഴയും പ്രളയവും പെരുന്നാള്‍ -ഓണം വിപണിയേയും ബാധിച്ചു. ദുരിതകാലം ദിവസങ്ങളായി കച്ചവടത്തേയും ബാധിച്ചിരുന്നെങ്കിലും തിങ്കളാഴ്ച മുതല്‍ വിപണിയില്‍ ഉണര്‍വ് അനുഭവപ്പെടുന്നതായാണ് വ്യാപാരികള്‍ പറയുന്നത്. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കച്ചവടം കുറവാണെന്ന് വ്യാപാരികള്‍ പറയുന്നു.
നിപ തളര്‍ത്തിയ ചെറിയ പെരുന്നാള്‍ വിപണിയിലെ നഷ്ടങ്ങളില്‍ നിന്നും വ്യാപാരികള്‍ കരകയറുന്നതിനു മുന്‍പാണ് മഴ വില്ലനായി എത്തിയത്. വിപണിയേയും മഴ തകര്‍ത്തു. ബലിപെരുന്നാളും ഓണവും ഒന്നിച്ചെത്തിയിട്ടും അതിന്റെതായ തിരക്ക് വിപണിയില്‍ ഇല്ലെന്നാണ് വ്യാപാരികളുടെ സാക്ഷ്യം. എങ്കിലും ഇന്നലെ മുതല്‍ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
മഴക്കെടുതി വ്യാപാരമേഖലയേയും പ്രതികൂലമായി ബാധിച്ചെന്ന് വ്യാപാര സംഘടനകളും പറയുന്നു. വിപണിയിലെ മാന്ദ്യം തെരുവോര കച്ചവടത്തേയും ബാധിച്ചു.