Kerala
Kerala
കേരളത്തിനുള്ള തായ്‌ലണ്ടില്‍ നിന്നുള്ള സഹായവും ആവശ്യമില്ലെന്ന് കേന്ദ്രം
|22 Aug 2018 12:34 PM GMT
വിദേശ സഹായം ആവശ്യമില്ലെന്ന് അനൗപചാരികമായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. തായ്‌ലന്റ് അംബാസിഡര്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം നല്‍കേണ്ടതില്ലെന്ന് തായ്‌ലണ്ടിനോട് കേന്ദ്രം. നേരത്തെ യുഎഇ കേരളത്തിന് പ്രഖ്യാപിച്ച 700 കോടിയുടെ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമനിലപാടെടുത്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിദേശ സഹായം സ്വീകരിക്കേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്.
കേരളത്തിനായി സഹായം ആവശ്യമില്ലെന്ന് കേന്ദ്രം തായ്‌ലന്റ് അംബാസിഡറെ അറിയിച്ചു. സഹായം നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് തായ്‌ലന്റ് അംബാസിഡര്‍ കത്തയച്ചിരുന്നു. ഇന്ത്യയിലെ തായ് കമ്പനികളോടും സഹായം നല്‍കാന്‍ അംബാസിഡര്‍ ആഹ്വാനം ചെയ്തിരുന്നു. വിദേശ സഹായം ആവശ്യമില്ലെന്ന് അനൗപചാരികമായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. തായ്‌ലന്റ് അംബാസിഡര്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.