Kerala
പ്രളയ ദുരന്തത്തിന്റെ നിശബ്ദ ഇരകളായി വളര്‍ത്തുമൃഗങ്ങള്‍
Kerala

പ്രളയ ദുരന്തത്തിന്റെ നിശബ്ദ ഇരകളായി വളര്‍ത്തുമൃഗങ്ങള്‍

Web Desk
|
22 Aug 2018 5:57 AM GMT

നിരവധി കന്നുകാലികളും ഓമന മൃഗങ്ങളും പ്രളയക്കെടുതിക്ക് ഇരയായി ചത്തൊടുങ്ങി

പ്രളയ ദുരന്തത്തിന്റെ നിശബ്ദ ഇരകളായി മാറിയവരാണ് വളര്‍ത്തുമൃഗങ്ങള്‍. നിരവധി കന്നുകാലികളും ഓമന മൃഗങ്ങളും പ്രളയക്കെടുതിക്ക് ഇരയായി ചത്തൊടുങ്ങി. ദുരന്തത്തെ അതിജീവിച്ചവയായവട്ടെ മെച്ചപ്പെട്ട പരിചരണമോ ഭക്ഷണമോ ലഭിക്കാത്ത അവസ്ഥയിലും.

പ്രളയം വിഴുങ്ങിയ തിരുവല്ലയില്‍ എടത്വയിലേക്കുള്ള യാത്രയില്‍ നെടുമ്പ്രം പാലത്തില്‍ നിന്നുള്ള കാഴ്ചയാണിത്. ഒരു പറ്റം മനുഷ്യരുടെ ജീവിതോപാധിയായ ഈ മിണ്ടാപ്രാണികള്‍ മഴയില്‍ വിറങ്ങലിച്ചും വെയിലില്‍ വാടിയും ഇവിടെ കഴിയുന്നുണ്ട്. വയറ് വിശന്ന പശു തീറ്റയ്ക്കായി നടത്തുന്ന അപേക്ഷയാണിത്. പച്ചപ്പെല്ലാം വെള്ളത്തില്‍ മുങ്ങി അഴുകി, കടകള്‍ തുറക്കാത്തതിനാല്‍ കാലിത്തീറ്റയും ഇല്ല, വാങ്ങാന്‍ പണവും ഇല്ല. പച്ചവെള്ളവും കരുതലായി സൂക്ഷിച്ച വൈക്കോലുമാണ് ഇപ്പോഴത്തെ തീറ്റ. കറവ പശുക്കളെ കറക്കാതെ നിവൃത്തിയില്ല, കിട്ടുന്ന ഇത്തിരി പാല് വാങ്ങാന്‍ പക്ഷേ ആരുമില്ല. ആകെയുള്ള വരുമാനവും നിലച്ചെന്ന് ചുരുക്കം.

Similar Posts