കേരളം യു.എ.ഇയുടെ സഹായം വാങ്ങണമെന്ന് എകെ ആന്റണി
|യുഎഇ സഹായം വാങ്ങാതിരുന്നാല്‍ കേരളവും ആ രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴും. ഈ വിഷയത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ തീരുമാനം ഉണ്ടങ്കില്‍ തിരുത്തണമെന്നും എകെആന്റണി
കേരളം പ്രളയദുരിതാശ്വാസത്തിനായി യു.എ.ഇയുടെ സഹായം വാങ്ങണമെന്ന് എകെ ആന്റണി. യുഎഇ സഹായം വാങ്ങാതിരുന്നാല്‍ കേരളവും ആ രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴും. ഈ വിഷയത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ തീരുമാനം ഉണ്ടങ്കില്‍ തിരുത്തണമെന്നും എകെ ആന്റണി പറഞ്ഞു.
കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ചില രാജ്യങ്ങള്‍ക്ക് സാങ്കേതിക സഹായം നല്കാന് കഴിയും. ഇതു ഉപയോഗിക്കാന്‍ കഴിയണം. ജപ്പാന്റെ സഹായവും സ്വീകരിക്കണം. കേരളം ഒറ്റക്കെട്ടായാണ് പ്രളയ ദുരന്തത്തെ നേരിടുന്നത്. ഇതു ചരിത്ര സംഭവമാണ്.
മല്‍സ്യ തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷ സൈന്യമായി മാറി. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ കക്ഷി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകരുത്. രക്ഷാപ്രവര്ത്ഥന ഏകോപനത്തില്‍ പാളിച്ച ഉണ്ടായി. കേന്ദ്രം കൂടുതല്‍ സഹായം ചെയ്യാന്‍ തയ്യാറാകണം. തടസമായി നില്ക്കുന്ന നയങ്ങള്‍ ഉണ്ടെങ്കില്‍ പൊളിച്ചെഴുതണം.
മാധ്യമങ്ങള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു. ഏകോപനത്തില്‍ വീഴ്ച്ച ഉണ്ടായി എന്ന് പറഞ്ഞത് കുറ്റപ്പെടുത്തലല്ലെന്നും. വിവാദ ത്തിലേക്ക് തന്നെ വലിച്ചിഴിക്കരുതെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.