Kerala
Kerala
പ്രളയക്കെടുതി; തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല
|22 Aug 2018 7:23 AM GMT
പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പുലിക്കളി വേണ്ടന്നു വെച്ചതെന്ന് വിവിധ പുലിക്കളി സംഘങ്ങള്‍ അറിയിച്ചു
പ്രളയക്കെടുതിയില്‍ തൃശൂരില്‍ ഇത്തവണ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പുലിക്കളി ഉണ്ടാവില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പുലിക്കളി വേണ്ടന്നു വെച്ചതെന്ന് വിവിധ പുലിക്കളി സംഘങ്ങള്‍ അറിയിച്ചു.
നാലോണം നാളില്‍ വൈകിട്ടാണ് പുലിക്കളി നടത്തുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പുലിക്കളി വളരെ അപൂര്‍വ്വമായിട്ടാണ് മാറ്റിവയ്ക്കാറുള്ളത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ ജനങ്ങളും ഓണത്തിന് മുന്‍ഗണന കൊടുക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. നെഹ്രു ട്രോഫി വള്ളംകളിയും മാറ്റിവച്ചിരുന്നു.