Kerala
പമ്പ മണപ്പുറത്ത് ഉണ്ടായത് സമാനതകള്‍ ഇല്ലാത്ത നാശനഷ്ടം
Kerala

പമ്പ മണപ്പുറത്ത് ഉണ്ടായത് സമാനതകള്‍ ഇല്ലാത്ത നാശനഷ്ടം

Web Desk
|
23 Aug 2018 2:08 AM GMT

തീര്‍ത്ഥാടകര്‍ക്ക് കടന്നു പോകാനുള്ള രണ്ട് പാലങ്ങളും മണ്ണ് മൂടി. അപ്രോച്ച് റോഡ് പുഴയെടുത്തു. വന്‍ വൃക്ഷങ്ങള്‍ കടപുഴകി

പ്രളയത്തെ തുടര്‍ന്ന് ശബരിമല പമ്പ മണപ്പുറത്ത് ഉണ്ടായത് സമാനതകള്‍ ഇല്ലാത്ത നാശനഷ്ടം. പമ്പാ ഗണപതി ക്ഷേത്രത്തിലേക്കെത്തുന്നതിനുള്ള രണ്ട് പാലങ്ങളും തകര്‍ന്നതോടെ ശബരിമല തീര്‍ത്ഥാടനം പോലും അസാധ്യമായിരിക്കുകയാണ്.

പ്രതിബന്ധങ്ങളായുണ്ടായിരുന്നതിനെയെല്ലാം തച്ചുടച്ചാണ് പ്രളയജലം കടന്നു പോയത്. തീര്‍ത്ഥാടകര്‍ക്ക് കടന്നു പോകാനുള്ള രണ്ട് പാലങ്ങളും മണ്ണ് മൂടി. അപ്രോച്ച് റോഡ് പുഴയെടുത്തു. വന്‍ വൃക്ഷങ്ങള്‍ കടപുഴകി. ഇരു തീരങ്ങളിലുണ്ടായിരുന്ന നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രാമമൂര്‍ത്തി മണ്ഡപവും ടോയ്‌ലറ്റ് കോംപ്ലക്‌സും നടപ്പന്തലുമെല്ലാം അതില്‍ ചിലത് മാത്രം.

വെള്ളപ്പൊക്കത്തില്‍ പെട്ട ജീവനക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. അക്കരെ കുടുങ്ങിയവര്‍ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല. വൈദ്യുതി വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നു. നിലവിലെ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനം ഏറെക്കുറെ അസാധ്യമാണ്‌

Similar Posts