Kerala
ഉത്തരാഘണ്ഡ് പ്രളയത്തിന് കേരളം ഒന്നും കൊടുത്തില്ല എന്ന ബി.ജെ.പി നേതാവിന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ 
Kerala

ഉത്തരാഘണ്ഡ് പ്രളയത്തിന് കേരളം ഒന്നും കൊടുത്തില്ല എന്ന ബി.ജെ.പി നേതാവിന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ 

Web Desk
|
24 Aug 2018 1:34 PM GMT

ഉത്തരാഘണ്ഡ് പ്രളയത്തിന് കേരളം ഒന്നും കൊടുത്തില്ല എന്ന ബി.ജെ.പി നേതാവിന്റെ വ്യാജ പ്രചാരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയ. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായപ്പോൾ കേരളം ഒന്നും തന്നെ ചെയ്തില്ല എന്ന ആരോപണമാണ് വ്യക്തമായ തെളിവോട് കൂടി തന്നെ പൊളിച്ചടുക്കിയത്. ഇൻഫോ ക്ലിനിക്ക് ഡോക്ടറായ നെൽസൺ ജോസഫാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്റെ വ്യാജ പ്രചാരണത്തെ തെളിവോടെ തന്നെ പുറത്തെത്തിച്ചിരിക്കുന്നത്. സാധാരണ ജനങ്ങൾ പെട്ടെന്ന് ഉപയോഗിക്കുന്ന വിക്കിപീഡിയ തിരുത്തിയുള്ള പ്രചാരണമാണ് കെ സുരേന്ദ്രൻ ഇപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നത്. നെൽസൺ ജോസഫ് ഇതിനെ കുറിച്ച് വിശദമായി തന്നെ എഴുതുന്നു :

“കേരളത്തിനെതിരെ ആസൂത്രിതമായ ഒരു നീക്കം നടക്കുന്നുണ്ടെന്ന് മുൻപുള്ളത് തോന്നലായിരുന്നെങ്കിൽ ഇപ്പൊ എനിക്കത് ഉറപ്പാണ്. അല്‍പ്പം മുൻപ് കെ.സുരേന്ദ്രൻ്റെ പേജിൽ വന്ന ഒരു പോസ്റ്റിൽ കണ്ട ആദ്യ വാചകം ഇതായിരുന്നു. "ചില സത്യങ്ങൾ പറയാതിരുന്നാൽ മനസാക്ഷിക്കുത്തുണ്ടാകും. 2013 ൽ ഉത്തരാഘണ്ഡിൽ പ്രളയമുണ്ടായി. 5748 പേർ മരിച്ചു. കേന്ദ്രസഹായം ആകെ 1000 കോടി. കേരളം സഹായിച്ചത് 0 കോടി. കേന്ദ്രത്തിലും കേരളത്തിലും ഉത്തരാഘണ്ഡിലും കോൺഗ്രസ്സ് ഭരണം. "

എനിക്ക് പക്ഷേ ഉറപ്പായിരുന്നു കേരളം സഹായിച്ചിരുന്നു എന്ന്. കാരണം രണ്ട് ദിവസം മുൻപാണ് ഇതേ സംഗതി പോസ്റ്റ് ചെയ്ത ഒരു ചേട്ടനു മറുപടിയായി വിക്കിപ്പീഡിയ തപ്പി കേരളത്തിൻ്റെ സഹായം എന്തായിരുന്നെന്ന് കണ്ടുപിടിച്ചത്.

രണ്ട് കോടി രൂപ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ വകയായി നൽകിയത് കൂടാതെ മന്ത്രിമാരടക്കമുള്ളവർ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസമായി നൽകിയെന്ന് അന്ന് മറുപടി നൽകിയതാണ്. വിക്കിപ്പീഡിയയിൽ കയറി നോക്കിയപ്പോൾ ആ വാചകം അവിടെയില്ല. വിക്കിപ്പീഡിയ എഡിറ്റ് ചെയ്തത് ആരാണെന്നും എന്താണ് അവർ റിമൂവ് ചെയ്തതെന്നും അനായാസം അറിയാൻ കഴിയും. അതനുസരിച്ച് എഡിറ്റ് ഹിസ്റ്ററി നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ഓഗസ്റ്റ് 23 , 6:49 പി.എമ്മിന് 272 ബൈറ്റുകൾ "ആഫ്റ്റർമാത്ത്" എന്ന ഭാഗത്തുനിന്ന് നീക്കം ചെയ്തു എന്നതായിരുന്നു.

ആ നീക്കം ചെയ്ത വാചകം ഇതാണ്. "Kerala offered 20 million rupees and the state govt employees have donated their one day salary ", അതായത്‌ സാധാരണക്കാരൻ ഒരു വാർത്ത ശരിയാണോ എന്ന് നോക്കുന്ന വിക്കിപ്പീഡിയയും എഡിറ്റ്‌ ചെയ്യുന്നുണ്ട്‌. ഇതൊന്നും വെറും യാദൃശ്ചികമാണെന്ന് കരുതാൻ നിർവ്വാഹമില്ല. സ്ക്രീൻഷോട്ടുകൾ താഴെക്കൊടുക്കുന്നു. കേരളത്തെ ഇത്തരത്തിൽ ദ്രോഹിച്ചും കരിവാരിത്തേച്ചും ഇവർക്കെന്താണു കിട്ടുന്നതെന്നെനിക്കറിയില്ല.

Similar Posts