‘’ട്രോള്‍ ചെയ്യുന്ന സമയത്ത് ചൂലും തൂമ്പയുമെടുത്ത് ഏതെങ്കിലുമൊരു വീട്ടില്‍ പോയി ആരേയെങ്കിലും സഹായിച്ചൂടെ’’ അൽഫോൺസ് കണ്ണന്താനം
|“ഈ ട്രോള്‍ ചെയ്യുന്ന ആരെങ്കിലും എവിടെങ്കിലും പോയിക്കിടന്നുറങ്ങിയിട്ടുണ്ടോ. ഉണ്ടോ? ഞാന്‍ ചോദിക്കുവാ. ഈ ട്രോള്‍ ചെയ്യുന്ന സമയത്ത് ഒരു ചൂലും ഒരു തൂമ്പയുമെടുത്ത് ഏതെങ്കിലുമൊരു വീട്ടില്‍ പോയി ഒന്ന് ആരെയെങ്കിലുമൊന്ന് സഹായിക്കാനായി, ഈ ട്രോള്‍ ചെയ്യുന്ന മഹാന്മാര് ഒരുങ്ങുമോ?’ അൽഫോൻസ് കണ്ണന്താനത്തിനെന്റെതാണ് ചോദ്യം. തന്റെ ഫേസ്ബുക്കും ട്വിറ്ററുമൊന്നും കൈകാര്യം ചെയ്യുന്നത് താനല്ല. മറ്റാരോ തന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ടതാണെന്നും കണ്ണന്താനം വിശദീകരിച്ചു. ഞാന്‍ പിന്നെ പോയി കിടന്നുറങ്ങിയപ്പോള്‍ എന്റെ കൂടെയുള്ള പി.എയോ ആരോ ഒരാളെടുത്ത, എന്റെ ട്വിറ്റര്‍ ഹാന്റില്‍ ചെയ്യുന്നത് ഞാനല്ല, ഫേസ്ബുക്ക് ഹാന്റില്‍ ചെയ്യുന്നതും ഞാനല്ല. മന്ത്രിയായപ്പോള്‍ ഞാനിതുവരെ അത് തൊട്ടിട്ടില്ല. എനിക്കറിഞ്ഞുകൂട. അവരെന്തെങ്കിലും പോസ്റ്റ് ചെയ്യും, ഉത്തരവാദിത്തത്തോടെ അവര്‍ പോസ്റ്റു ചെയ്യുമെന്ന് നമ്മള് വിചാരിക്കുന്നു.”
“നമ്മള് കിടന്നുറങ്ങിയപ്പോള്‍ അവര്‍ക്കു വലിയ… ഏതാണ്ട് വലിയ കാര്യമാണെന്ന് വിചാരിച്ച് അവര്‍ ഫേസ്ബുക്കിലിട്ടു. മണ്ടത്തരം കാണിച്ചു, അതിനിപ്പം എനിക്കയാളെ തല്ലിക്കൊല്ലാന്‍ പറ്റ്വോ. ഇല്ലല്ലോ.”ചിരിച്ച് കൊണ്ട് കണ്ണന്താനം ചോദിക്കുന്നു.
“ആ ഫോണൊക്കെ ഒന്ന് താഴ്ത്തിവെച്ചിട്ട് കേരളത്തിലെ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ആ സമയത്ത് ഒരു ചൂലും കൊണ്ടൊന്നിറങ്ങി, ഒരു വിധവയെയെങ്കിലും ഒന്ന് സഹായിക്കാനായിട്ട് ഈ ട്രോളു ചെയ്യുന്നയാള്ക്കാരൊന്ന് ഇറങ്ങിയാല്‍ അവരുടെ ആത്മാവിന് നല്ലതായിരിക്കും.”
കണ്ണന്താനത്തിന്റെ റിലീഫ് ക്യാമ്പിലെ ഫേസ്ബുക്ക് ഉറക്കത്തെ ട്രോളന്മാർ എടുത്തിട്ട് ‘അലക്കിയിരുന്നു’. അതിന് ശേഷം വന്ന ‘കണ്ണന്താനം സ്ലീപ്പിങ് ചലഞ്ച്’ പ്രളയത്തിൽ മുങ്ങിയ കേരളത്തെ ഒട്ടൊന്നുമല്ല ചിരിപ്പിച്ചത്. അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കണ്ണന്താനത്തിന്റെ പുതിയ അടവാണ് ഈ ഉപദേശം എന്ന് ട്രോളന്മാർ തന്നെ പറയുന്നു.