ഈ ഉമ്മ മുത്താണ്; ഉംറ ചെയ്യാനായി കൂട്ടി വച്ച പണം ദുരിതബാധിതര്‍ക്ക് നല്‍കി ഖദീജുമ്മ
|ഖദീജ ഉമ്മയുടെ വര്‍ഷങ്ങളായുള്ള അഭിലാഷമാണ് മക്കയില്‍ പോയി ഉംറ നിര്‍വഹിക്കുക എന്നത്. ഇതിനായി രണ്ടു വര്‍ഷമായി ചില്ലറത്തുട്ടുകള്‍ ശേഖരിച്ചു വരികയാണ്
ഉംറ നിർവഹിക്കാൻ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കദീജ ഉമ്മക്ക് ഉടൻ തന്നെ ഉംറ നിർവഹിക്കാം. കദീജ ഉമ്മയുടെ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതോടെ പ്രവാസി വ്യവസായിയായ കരുനാഗപ്പള്ളി സ്വദേശി റഹീം ആണ് കദീജ ഉമ്മയുടെ ഉംറ ചിലവ് മുഴുവൻ വഹിക്കുമെന്ന് അറിയിച്ചത്.
പാലക്കാട് പട്ടാമ്പി കോഴിക്കുന്ന് ലക്ഷം വീട് കോളനിയിലെ കദീജ ഉമ്മയുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഉംറ നിർവ്വഹിക്കണമെന്നത്.ഇതിനായി ശേഖരണം തുടങ്ങിയിട്ട് രണ്ട് വർഷമായി. ആകെ കയ്യിലുള്ളത് 1000 രൂപ. പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ കണ്ടെപ്പോൾ കദീജ ഉമ്മ തന്റെ ആഗ്രഹം മാറ്റിവെച്ചു. കദീജ ഉമ്മയുടെ വിശാല മനസിന് സമനമായി അവരെ ഉംറ ചിലവ് വഹിക്കുമെന്ന് പ്രവാസി വ്യവസായിയായ റഹീം അറിയിച്ചു.
മീഡിയ വൺ വാർത്തയെ തുടർന്ന് ഉംറക്ക് അവസരം ലഭിച്ചതിൽ കദീജ ഉമ്മയും ഏറെ സന്തോഷത്തിലാണ്. നാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി പുണ്യഭൂമിയിലെത്തി പ്രാർഥന നടത്താനുള്ള കാത്തിരിപ്പിലാണ് കദീജ ഉമ്മ