Kerala
യുഎഇയുടെ സഹായം സ്വീകരിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല
Kerala

യുഎഇയുടെ സഹായം സ്വീകരിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല

Web Desk
|
24 Aug 2018 2:14 AM GMT

തിരൂര്‍ പുറത്തൂരിലെ പ്രളയബാധിതപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി രാംദാസ് അത്തേവാല സന്ദര്‍ശിച്ചു. അത്തേവാലയുടെ രണ്ട് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

മലപ്പുറം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന മുപ്പതിനായിരം പേര്‍ ഇതിനകം വീട്ടിലേക്ക് മടങ്ങി. മന്ത്രി കെ ടി ജലീലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം സ്വീകരിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല പറഞ്ഞു.

17 ക്യാമ്പുകളിലായി 2392 പേരാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്നത്. ഇതില്‍ പകുതി പേര്‍ക്കും ഇനി വീടുകളിലേക്ക് മടങ്ങാനാകില്ല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മലപ്പുറത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ ഇക്കാര്യം പ്രധാന ചര്‍ച്ചയായി. ജില്ലയിലെ 118 വില്ലേജുകളിലായി 284 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചുവെന്ന് മന്ത്രി യോഗത്തെ അറിയിച്ചു. 2800 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

കാലവര്‍ഷ കെടുതി അനുഭവിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്താത്തവര്‍ക്കും പുനരധിവാസം ഉറപ്പാക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ, ജില്ലാ കലക്ടര്‍ അമിത് മീണ, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

തിരൂര്‍ പുറത്തൂരിലെ പ്രളയബാധിതപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി രാംദാസ് അത്തേവാല സന്ദര്‍ശിച്ചു. അത്തേവാലയുടെ രണ്ട് മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള തടസം നീക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts