Kerala
Kerala
പാട്ട് പാടിയും കഥ പറഞ്ഞും സങ്കടം മറക്കാൻ പഠിപ്പിച്ച് ക്യാമ്പിലെ അമ്മൂമ്മമാര്‍
|25 Aug 2018 4:05 PM GMT
കുഞ്ഞുകുട്ടി പരിവാരങ്ങൾ എല്ലാം ഇത് കണ്ടു, മനം നിറഞ്ഞു, കയ്യടിക്കുകയാണ്. എല്ലാം നഷ്ടപെട്ടിട്ടും പതറാതെ ഉറച്ചു നിൽക്കുന്ന അമ്മമാരെ കണ്ട് അവർ അതിജീവിക്കാൻ പഠിക്കുകയാണ്.
പണ്ട് കാലത്തെ തറവാടുകളിലെ മുത്തശ്ശിമ്മാരെ പോലെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലെ ചില അമ്മൂമ്മമാർ. അവർ പാട്ട് പാടിയും കഥകൾ പറഞ്ഞും സങ്കടങ്ങളെ മറക്കാൻ പഠിപ്പിക്കുകയാണ്. അത്തരം ചിലരെ പരിചയപ്പെടാം.
വല്യമ്മമാർ പാടി തിമിർക്കുകയാണ്. കുഞ്ഞുകുട്ടി പരിവാരങ്ങൾ എല്ലാം ഇത് കണ്ടു, മനം നിറഞ്ഞു, കയ്യടിക്കുകയാണ്. എല്ലാം നഷ്ടപെട്ടിട്ടും പതറാതെ ഉറച്ചു നിൽക്കുന്ന അമ്മമാരെ കണ്ടു അവർ അതിജീവിക്കാൻ പഠിക്കുകയാണ്.
ഓണക്കാലത്ത് സ്വന്തം വീടുകളിൽ പോകാൻ കഴിയാത്ത സങ്കടം ഉണ്ടെങ്കിലും ഒരുമയുടെ ഈ ക്യംപോണം അമ്മുമ്മമാർ മാത്രമല്ല, ആരും മറക്കില്ല.