പ്രളയകാലത്തും ചൂഷണം; പച്ചക്കറിക്ക് ഈടാക്കിയത് മൂന്നിരട്ടി വില
|പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കര്‍ശനമാക്കി. സാധനങ്ങള്‍ പൂഴ്ത്തി വെച്ചതും അമിതവില ഈടാക്കിയതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണവിപണിയിൽ പച്ചക്കറികൾക്ക് ഇരട്ടി വില ഈടാക്കുന്നതായി പരാതി. പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കര്‍ശനമാക്കി. സാധനങ്ങള്‍ പൂഴ്ത്തി വെച്ചതും അമിതവില ഈടാക്കിയതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
തമിഴ്നാട്ടില്‍ 18 രൂപയുള്ള പച്ചമുളകിന് അതിര്‍ത്തിക്കിപ്പുറം വില 80. ഇരുപത് രൂപയുള്ള പച്ചമാങ്ങക്ക് 100. 15 രൂപയുള്ള തക്കാളിക്ക് 40. ഇങ്ങനെയാണ് പച്ചക്കറിക്ക് വില ഈടാക്കുന്നത്. ഓണവിപണിയില്‍ ആവശ്യക്കാരെറെയുള്ള ഏത്തകായക്കും രണ്ടിരട്ടിയിലധികം വില നല്‍കണം. ജില്ലയുടെ മലയോര മേഖലകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേട് കണ്ടെത്തി. സാധനങ്ങൾ പൂഴ്ത്തിവെച്ച് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നവരും കൊള്ള ലാഭം എടുക്കുന്നവരുമടക്കം 30 വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
എല്ലാ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണവിപണി കഴിയുന്നത് വരെ നിരന്തരം പരിശോധന നടത്താനാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ തീരുമാനം.