Kerala
പ്രളയം ബാക്കിവച്ച അടയാളങ്ങളില്‍ വിറങ്ങലിച്ച് സേതു
Kerala

പ്രളയം ബാക്കിവച്ച അടയാളങ്ങളില്‍ വിറങ്ങലിച്ച് സേതു

Web Desk
|
25 Aug 2018 9:07 AM GMT

ഇരച്ചു വന്ന പ്രളയ ജലത്തിൽ സാഹിത്യകാരൻ സേതുവിന്റെ വീടും പുസ്തക ശേഖരവും വെള്ളത്തിൽ മുങ്ങി. ആലുവക്കടുത്ത് കടുങ്ങല്ലൂരിലെ വീട്ടിൽ നിന്ന് വെള്ളമിറങ്ങിയ ശേഷം തിരിച്ചെത്തിയപ്പോൾ നനഞ്ഞു കുതിർന്ന പുസ്തക ശേഖരവും ചിതറി വീണ അവാർഡുകളുമാണ് സേതു കണ്ടത്. ആലുവക്കടുത്ത് കടുങ്ങല്ലൂരിലെ ഗ്രീകോവിൽ എന്ന വീട്ടിൽ സാഹിത്യകാരൻ സേതു ഇന്നലെ തിരിച്ച് കയറുമ്പോൾ നിനച്ചിരിക്കാതെയെത്തിയ പ്രളയം അടയാളങ്ങൾ മാത്രം ബാക്കി വച്ചു.

ദേശീയ പുരസ്കാരം നേടിയ പ്രസത രചനകളായ അടയാളങ്ങളും പാണ്ഡവപുരവും പേടി സ്വപ്നങ്ങളുല്ലൊം നനഞ്ഞ് കുതിർന്ന് തറയിൽ ചിതറിയ നിലയിലായിരുന്നു. 500ലധികം പുസ്തകങ്ങളുള്ള സേതുവിന്റെ ഇഷ്ട പുസതക ശേഖരവും നനഞ്ഞ് കുതിർന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡടക്കം ലഭിച്ച പല പുരസ്കാരങ്ങളും ഒഴുകി നടന്ന നിലയിൽ കാണപെട്ടു. പുസ്തക ശേഖരം നശിച്ചതിൽ ദു:ഖമുണ്ടെങ്കിലും ജനങ്ങൾക്കുണ്ടായ ദുരിതത്തിന് മുന്നിൽ ഇതൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം കയറിയതോടെ ആഗസ്റ്റ് 16 തീയതിയാണ് വീട്ടിൽ നിന്ന് അദ്ദേഹം മാറിയത്.

Related Tags :
Similar Posts