മാള കൊച്ചു കടവ് ഗ്രാമം ഒന്നാകെ ദുരിതാശ്വാസ ക്യാമ്പില്‍
|കൊച്ചുകടവിലെ എല്ലാ വീടുകളും വെള്ളത്തിനടിയില്‍. വീടുകള്‍ക്കുള്ളില്‍ ആരൊക്കെ കുടുങ്ങിക്കിടക്കുന്നുവെന്ന ആശങ്കയായിരുന്നു പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങുന്നത് വരെ.
പ്രളയം പൂര്‍ണ്ണമായി തകര്‍ത്ത പ്രദേശങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ കൊച്ചു കടവ്. മാളക്ക് സമീപത്തെ കുഴൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന കൊച്ചു കടവിലെ എല്ലാ വീട്ടുകാരും ദുരിതാശ്വാസ ക്യാമ്പിലാണ്.
കൊച്ചുകടവിലെ എല്ലാ വീടുകളും വെള്ളത്തിനടിയില്‍. വീടുകള്‍ക്കുള്ളില്‍ ആരൊക്കെ കുടുങ്ങിക്കിടക്കുന്നുവെന്ന ആശങ്കയായിരുന്നു പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങുന്നത് വരെ. വെയില് വന്നു, വെള്ളമിറങ്ങി. ജീവനുകള്‍ പോയിട്ടില്ലെന്ന് മാത്രം. പക്ഷെ ജീവിതം ഒലിച്ചു പോയിരിക്കുന്നു.
എരവത്തൂര്‍ സ്കൂളിലാണ് ഇപ്പോള്‍ കൊച്ചു കടവ് ഗ്രാമം. സ്കൂള്‍ തുറന്നാള്‍ ഗ്രാമത്തിന് കയറി കിടക്കാന്‍ സ്ഥലമൊരുക്കാനുള്ള തിരക്കിലാണ് ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും.
തൃശൂര്‍ ജില്ലയില്‍ ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഈ മാസം 29ന് സ്കൂള്‍ തുറക്കാനിരിക്കെ ഇവരില്‍ പകുതി പേരെയെങ്കിലും വീടുകളിലേക്ക് തിരച്ചയക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളായി ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ വരെ ജില്ലാ ഭരണ കൂടത്തിന്റെ പരിഗണനയിലുണ്ട്.