Kerala
പ്രളയം: ഇടുക്കിയിലെ നഷ്ടം കണക്കാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് ആരോപണം
Kerala

പ്രളയം: ഇടുക്കിയിലെ നഷ്ടം കണക്കാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് ആരോപണം

Web Desk
|
27 Aug 2018 12:40 PM GMT

ജില്ലയില്‍ 1500 വീടുകള്‍ക്ക് കൂടി വൈദ്യുതി ലഭിക്കാനുണ്ട്. അപകടത്തിലായ 10,961 വീടുകളില്‍ 6,000 വീടുകളിലും പരിശോധന പൂര്‍ത്തിയാക്കിയെന്നും അവലോകന യോഗത്തില്‍ അറിയിച്ചു.

പ്രളയത്തെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലുണ്ടായ നഷ്ടം കണക്കാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് ജനപ്രതിനിധികള്‍. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത യോഗത്തിലാണ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാര്‍ വിമര്‍ശം ഉന്നയിച്ചത്. അപാകതകള്‍ പരിശോധിച്ച് അര്‍ഹയാവര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കണമെന്ന് റവന്യൂ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

1584 വാസയോഗ്യമല്ലാത്ത വീടുകള്‍ ഉണ്ടെന്ന കണക്കാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ദേശീയ പാത ഉള്‍പ്പെടെ 2000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു. 61 കോടിയുടെ കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്ന് എംഎല്‍എമാര്‍ ആരപിച്ചു.

278 ഉരുള്‍പ്പൊട്ടലും 1887 മണ്ണിടിച്ചിലും ഉണ്ടായി തകര്‍ന്നുപോയ ഇടുക്കിയെ പുനര്‍ നിര്‍മിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായ സമീപനം ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

ജില്ലയില്‍ 1500 വീടുകള്‍ക്ക് കൂടി വൈദ്യുതി ലഭിക്കാനുണ്ട്. അപകടത്തിലായ 10,961 വീടുകളില്‍ 6,000 വീടുകളിലും പരിശോധന പൂര്‍ത്തിയാക്കിയെന്നും അവലോകന യോഗത്തില്‍ അറിയിച്ചു. ദുരിതബാധിതര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് ഉറപ്പാക്കാന്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Related Tags :
Similar Posts