Kerala
ഭാരത് പെട്രോളിയത്തിന്റെ 25 കോടി ബി.ജെ.പിയുടെതാക്കി വ്യാജപ്രചാരണം; പൊളിച്ച് സോഷ്യല്‍മീഡിയ 
Kerala

ഭാരത് പെട്രോളിയത്തിന്റെ 25 കോടി ബി.ജെ.പിയുടെതാക്കി വ്യാജപ്രചാരണം; പൊളിച്ച് സോഷ്യല്‍മീഡിയ 

Web Desk
|
27 Aug 2018 6:59 AM GMT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബി.ജെ.പി കേന്ദ്രമന്ത്രിമാരും എംപിമാരും 25 കോടി സംഭാവന ചെയ്തെന്ന പ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഭാരത് പെട്രോളിയം 25 കോടിയുടെ ചെക്ക് കൈമാറുന്ന ചിത്രമാണ് ബിജെപി അനുകൂലികള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. ബി.ജെ.പി കേന്ദ്ര മന്ത്രിമാരും എം.പിമാരും സംഭാവന നല്‍കുന്നു എന്ന് പറഞ്ഞാണ് വ്യാജ വാര്‍ത്ത പടച്ചുവിട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാരത് പെട്രോളിയം നല്‍കുന്ന ചെക്കും ചിത്രവും ഉപയോഗിച്ചായിരുന്നു ഈ കളി.

ചിത്രത്തില്‍ ഭാരത് പെട്രോളിയം അധികൃതരോടൊപ്പം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രാജ്യസഭാ എംപി വി മുരളീധരനും ഉണ്ടായതോടെ ഇക്കൂട്ടര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. എന്നാല്‍ ബിജെപി അനുകൂലികളുടെ വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയ ഒരിക്കല്‍ കൂടി പിടികൂടി. ഭാരത് പെട്രോളിയം എന്ന് ചെക്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നു. ബി.ജെ.പി അനുകൂലികളുടെ ഇത്തരം വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്നും അവര്‍ വ്യക്തമാക്കുന്നു.

Similar Posts