Kerala
പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുക അവര്‍ കൈമാറിയപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി
Kerala

പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുക അവര്‍ കൈമാറിയപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു പോയി

Web Desk
|
28 Aug 2018 2:16 AM GMT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തിലെ അന്തേവാസികളാണ് 40,000 രൂപ നല്‍കിയത്.

നാടിനെ തകര്‍ത്ത ഒരു മഹാപ്രളയത്തെ എങ്ങിനെ അതിജീവിക്കാമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് നമ്മുടെ കൊച്ചുകേരളം. പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ ഓടിനടക്കുന്നു. ആകെയുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ തൊട്ട് കോടികള്‍ വരെ സംഭാവന നല്‍കുന്നവരുണ്ട് ഇക്കൂട്ടത്തില്‍. ഇങ്ങനെ ലഭിച്ച 40,000 രൂപ തന്റെ കണ്ണു നിറച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തിലെ അന്തേവാസികളാണ് 40,000 രൂപ നല്‍കിയത്. തൃശൂർ രാമവർമപുരം വൃദ്ധസദനത്തിലെ അമ്മമാരും അച്ഛമാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണു നിറഞ്ഞു പോയി മനസ്സും. ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തിന്റെ വക 40,000 രൂപ... തൃശൂർ രാമവർമപുരം വൃദ്ധസദനത്തിലെ...

Posted by Adv. V S Sunil Kumar on Monday, August 27, 2018
Similar Posts